November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭവന വായ്പാ നിരക്ക് കുറച്ച് ഐസിഐസിഐ

ഐസിഐസിഐ ബാങ്ക് ഭവനവായ്പ പലിശ നിരക്ക് 6.70 ശതമാനമായി കുറച്ചു. പുതുക്കിയ പലിശ നിരക്ക് മാര്‍ച്ച് 5 മുതല്‍ പ്രാബല്യത്തില്‍ വരും. 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഭവന വായ്പാ പലിശ നിരക്കാണ് ഐസിഐസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് ഈ പലിശനിരക്ക് ലഭിക്കുമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പലിശനിരക്ക് 6.75 ശതമാനമായിരിക്കും. പ്രസ്താവന പ്രകാരം ഈ പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 31 വരെയാണ് ലഭ്യമാകുക.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3