പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സും യെസ്ബാങ്കും കൈകോര്‍ക്കുന്നു
1 min read
പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സും യെസ് ബാങ്കും തന്ത്രപരമായ കോ-ലെന്‍ഡിംഗ് കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചു. ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മല്‍സരാത്മകമായ പലിശ നിരക്കില്‍ റീട്ടെയില്‍ വായ്പ വാഗ്ദാനം ചെയ്യുന്നതിനായാണ് പങ്കാളിത്തത്തിലൂടെ ഇരു സ്ഥാപനങ്ങളും ശ്രമിക്കുന്നത്. നിലവിലുള്ളതും പുതിയതുമായ റീട്ടെയില്‍ ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമവും തടസ്സമില്ലാത്തതുമായ സേവനങ്ങള്‍ നല്‍കുന്നതിന് രണ്ട് ധനകാര്യ സ്ഥാപനങ്ങളും അവരുടെ കഴിവുകളെ സമന്വയിപ്പിക്കുമെന്ന് പിഎന്‍ബി ഹൗസിംഗ് പ്രസ്താവനയില്‍ പറയുന്നു.