ഭവന വായ്പാ നിരക്ക് കുറച്ച് ഐസിഐസിഐ
1 min readഐസിഐസിഐ ബാങ്ക് ഭവനവായ്പ പലിശ നിരക്ക് 6.70 ശതമാനമായി കുറച്ചു. പുതുക്കിയ പലിശ നിരക്ക് മാര്‍ച്ച് 5 മുതല്‍ പ്രാബല്യത്തില്‍ വരും. 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഭവന വായ്പാ പലിശ നിരക്കാണ് ഐസിഐസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് ഈ പലിശനിരക്ക് ലഭിക്കുമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പലിശനിരക്ക് 6.75 ശതമാനമായിരിക്കും. പ്രസ്താവന പ്രകാരം ഈ പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 31 വരെയാണ് ലഭ്യമാകുക.