ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍: ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക കായിക വിദ്യാഭ്യാസ സ്ഥാപനമായ ജി വി രാജ സ്പോര്‍ട്സ് സ്കൂളിന്‍റെ ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയായി.സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം, രണ്ട് സിന്തറ്റിക് വോളിബോള്‍ കോര്‍ട്ട്, ഒരു മണ്‍ വോളിബോള്‍ കോര്‍ട്ട് എന്നിവയാണ് നവീകരണത്തിന്‍റെ ഭാഗമായി സ്കൂളില്‍ നിര്‍മിച്ചത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ സിന്തറ്റിക് ഫോളിംഗ് ജോലികളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തി.
ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായ,കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കായിക വകുപ്പിന്‍റെ തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കായിക വകുപ്പിന് സാധിച്ചു. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തോളമായി 16 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ജി വി രാജ സ്കൂളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.