October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി നാര്‍സോ 30 പ്രോ 5ജി, നാര്‍സോ 30എ പുറത്തിറക്കി  

നാര്‍സോ 30 പ്രോ 5ജിയുടെ വില്‍പ്പന മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. നാര്‍സോ 30എ മോഡലിന്റെ വില്‍പ്പന മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 മണി മുതലാണ്  

റിയല്‍മി നാര്‍സോ 30 പ്രോ 5ജി, റിയല്‍മി നാര്‍സോ 30എ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മിയുടെ നാര്‍സോ സീരീസിലെ ഏറ്റവും പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. റിയല്‍മി ക്യു2 റീബ്രാന്‍ഡ് ചെയ്തതാണ് നാര്‍സോ 30 പ്രോ 5ജി. മീഡിയടെക് ഡൈമന്‍സിറ്റി 800യു കരുത്തേകും. 5 ജി കണക്റ്റിവിറ്റി ലഭിച്ചു. 4ജി സപ്പോര്‍ട്ട് ലഭിച്ച റിയല്‍മി നാര്‍സോ 30എ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ്.

റിയല്‍മി നാര്‍സോ 30 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില. സ്വോര്‍ഡ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. അതേസമയം, റിയല്‍മി നാര്‍സോ 30എ സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാം, 32 ജിബി സ്‌റ്റോറേജ് വേരിയന്റിന് 8,999 രൂപയും 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 9,999 രൂപയുമാണ് വില. ലേസര്‍ ബ്ലാക്ക്, ലേസര്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

  ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നു

റിയല്‍മി നാര്‍സോ 30 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. നാര്‍സോ 30എ മോഡലിന്റെ വില്‍പ്പന മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 മണി മുതലാണ്. ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം, പ്രമുഖ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ രണ്ട് ഫോണുകളും ലഭ്യമായിരിക്കും. റിയല്‍മി നാര്‍സോ 30 പ്രോ 5ജി വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് കാര്‍ഡുകളിലും ഇഎംഐ ഇടപാടുകളിലും 1,000 രൂപ ഉടനടി വിലക്കിഴിവ് ലഭിക്കും.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റിയല്‍മി നാര്‍സോ 30 പ്രോ 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. റിയല്‍മി യുഐ മുകളിലായി പ്രവര്‍ത്തിക്കും. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. 20:9 ആണ് കാഴ്ച്ച അനുപാതം. റിഫ്രെഷ് റേറ്റ് 120 ഹെര്‍ട്‌സ്. ഹോള്‍ പഞ്ച് ഡിസൈന്‍ ലഭിച്ചതാണ് ഡിസ്‌പ്ലേ. പരമാവധി ബ്രൈറ്റ്‌നസ് 600 നിറ്റ്. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 800യു എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കി. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

128 ജിബി വരെയാണ് ഇന്റേണല്‍ സ്റ്റോറേജ്. മൈക്രോഎസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാന്‍ കഴിയും. 5ജി, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് സെന്‍സറുകള്‍. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

5,000 എംഎഎച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. 30 വാട്ട് ‘ഡാര്‍ട്ട് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 162.2 എംഎം, 75.1 എംഎം, 9.1 എംഎം എന്നിങ്ങനെയാണ്. 194 ഗ്രാമാണ് ഭാരം.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിയല്‍മി നാര്‍സോ 30എ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. റിയല്‍മി യുഐ മുകളില്‍ പ്രവര്‍ത്തിക്കും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720,1600 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചു. 20:9 കാഴ്ച്ച അനുപാതം. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ച് ലഭിച്ചു. പരമാവധി ബ്രൈറ്റ്‌നസ് 570 നിറ്റ്. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ ഇരട്ട കാമറ സംവിധാനം ലഭിച്ചു. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, മോണോക്രോം പോര്‍ട്രെയ്റ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫി, വീഡിയോ ചാറ്റുകള്‍ക്കായി മുന്നില്‍ 8 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ്, റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവ സപ്പോര്‍ട്ട് ചെയ്യും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 46 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉയരം, വീതി, വണ്ണം യഥാക്രമം 164.5 എംഎം, 75.9 എംഎം, 9.8 എംഎം. 207 ഗ്രാമാണ് ഭാരം.

Maintained By : Studio3