വൈഫൈ, ബ്ലൂടൂത്ത് കണക്റ്റഡ് സ്മാര്‍ട്ട് ലൈറ്റുകളുമായി ക്രോംപ്ടണ്‍
‘ഇമെന്‍സ’ സ്മാര്‍ട്ട് ലൈറ്റിംഗ് ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ലൈറ്റിംഗ് സേവനരംഗത്ത് 75 വര്‍ഷത്തെ പാരമ്പര്യമുള്ള, മുന്‍നിര ബ്രാന്‍ഡായ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ബ്ലൂടൂത്ത്, വൈഫൈ സാങ്കേതികവിദ്യകളോടെ ഇമെന്‍സ സ്മാര്‍ട്ട് ലൈറ്റിംഗ് ശ്രേണി വിപണിയിലെത്തിച്ചു. അലങ്കാരങ്ങള്‍ക്ക് പുറമേ മികച്ച കാര്യക്ഷമതയുള്ളതാണ് ഇമെന്‍സ എല്‍ഇഡി ലാംപ്. എവിടെയിരുന്നും സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കാം. ഒട്ടേറെ പുതുമകളും സവിശേഷതകളും നിറഞ്ഞതാണ് ഇമെന്‍സ.
16 മില്യണ്‍ നിറങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഏത് സാഹചര്യത്തിനും ഇണങ്ങുന്നവിധം ‘സീന്‍സ്’ ഫീച്ചര്‍ വഴി വെളിച്ചം സജ്ജീകരിക്കാം. ബള്‍ബുകള്‍ ഡിം ചെയ്യാവുന്നതും ട്യൂണ്‍ ചെയ്യാവുന്നതുമാണ്. ഒന്നിലധികം സ്മാര്‍ട്ട് ഡിവൈസുകളുമായി പെയര്‍ ചെയ്യാം. ആമസോണ്‍ അലക്സ അല്ലെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റ് വഴി ശബ്ദം ഉപയോഗിച്ച് ഇമെന്‍സ നിയന്ത്രിക്കാം. ക്രോംപ്ടണ്‍ മൊബീല്‍ ആപ്ലിക്കേഷനായ ‘മൈ ക്രോംപ്ടണ്‍’ ഉപയോഗിച്ച് എവിടെയിരുന്ന് വേണമെങ്കിലും വൈഫൈ വഴി ലാംപ് നിയന്ത്രിക്കാന്‍ കഴിയും.
ആപ്ലിക്കേഷനിലെ ‘വൈറ്റ്’ ടാബ് ഉപയോഗപ്പെടുത്തി വെളുപ്പ് നിറത്തിന്റെ വിവിധ ഷേഡുകള്‍ നല്‍കാം. വാം വൈറ്റ്, കൂള്‍ വൈറ്റ് തുടങ്ങിയ ഷേഡുകളുടെ മാറ്റം എളുപ്പത്തില്‍ സാധ്യമാകും. പകല്‍, രാത്രി സമയങ്ങളില്‍ അനുയോജ്യമായ വെളിച്ചം സജ്ജീകരിക്കാന്‍ പര്യാപ്തമാണ്. ഉപയോക്താവിന് സ്വന്തം താല്‍പ്പര്യത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ലൈറ്റ് സ്‌കീമുകള്‍ തയ്യാറാക്കി കസ്റ്റം ലൈറ്റിംഗ് ചെയ്യാവുന്നതാണ്. ഒമ്പത് വാട്ട് ശേഷിയിലാണ് ഇമെന്‍സ എല്‍ഇഡി ലാംപുകളുടെ ശ്രേണി ആരംഭിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് വില വ്യത്യാസപ്പെട്ടിരിക്കും. ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ലൈറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിശാല്‍ കൗള്‍, ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്മെന്റ് ഡയറക്റ്റര്‍ ശാലിനി പഞ്ചലപാലി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ലൈറ്റിംഗ് ശ്രേണി അവതരിപ്പിച്ചത്.