December 7, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യോഗീന്ദര്‍ പാല്‍ ഗ്രാന്‍ഡ് ഹയാത്തിലെ എക്സിക്യൂട്ടീവ് ഷെഫ്

കൊച്ചി: പ്രശസ്ത പാചക വിദഗ്ധന്‍ യോഗീന്ദര്‍ പാലിനെ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയുടെ എക്സിക്യൂട്ടീവ് ഷെഫ് ആയി നിയമിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി പാചകരംഗത്ത് ശോഭിക്കുന്ന അദ്ദേഹം പ്രശസ്ത ഇന്ത്യന്‍, ഇന്‍റര്‍നാഷണല്‍ ആഡംബര ഹോട്ടല്‍ ബ്രാന്‍ഡുകള്‍ ആയ ദി ഒബ്റോയി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, മാരിയറ്റ്, ഹില്‍ട്ടന്‍, ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടല്‍സ്, ക്ളാരിഡ്ജസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്പെഷാലിറ്റി റെസ്റ്റോറന്‍റുകള്‍ തുടങ്ങുന്നതിനും അടുക്കളകള്‍ സജ്ജീകരിക്കുന്നതിനും നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയനാണ് ഷെഫ് യോഗി എന്ന് അറിയപ്പെടുന്ന അദ്ദേഹം. ടൈംസ് ഫുഡ് അവാര്‍ഡ് ഫോര്‍ ട്രിഫോണി (ബെസ്റ്റ് ഇറ്റാലിയന്‍ 2018), ടൈംസ് ഫുഡ് അവാര്‍ഡ് ഫോര്‍ റിക ( ബെസ്റ്റ് മോഡേണ്‍ ഏഷ്യന്‍) തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പ്രശസ്തമായ പല ഭക്ഷ്യ മേളകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

  ഔഷധസസ്യ മേഖല ഇന്ത്യ ഇതുവരെ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

ഹിമാചല്‍ പ്രദേശിലെ കസൗളില്‍ നിന്നും വരുന്ന അദ്ദേഹത്തിന് അനായാസം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കാനാകും. “മനോഹരമായ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയുടെ ഭാഗമാകുന്നതിലും ഇവിടത്തെ ടീമില്‍ പങ്കാളിയാകുന്നതിലും ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കേരളത്തിലെ സമ്പന്നമായ സംസ്കാരം അറിയുന്നതിനും, ഇവിടെ സന്ദര്‍ശിക്കുന്ന അതിഥികള്‍ക്ക് അതുല്യമായ ഭക്ഷ്യവിഭവങ്ങള്‍ പകര്‍ന്ന് നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു”. ഷെഫ് പാല്‍ പറഞ്ഞു.

Maintained By : Studio3