ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളപ്രോഗ്രാം
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) 2027 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജിയുടെ വിവിധ മേഖലകളിലാണ് പ്രവേശനം നല്‍കുന്നത്. ലൈഫ് സയന്‍സസ്, അഗ്രികള്‍ച്ചറല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, വെറ്ററിനറി സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും (കുറഞ്ഞത് 60% മാര്‍ക്ക്), നാല് വര്‍ഷത്തെ ബിരുദവും (കുറഞ്ഞത് 75% മാര്‍ക്ക് അല്ലെങ്കില്‍ യുജിസി 10പോയിന്റ് സ്കെയിലില്‍ തത്തുല്യമായ ഗ്രേഡ്) അഞ്ച് വര്‍ഷം സാധുതയുള്ള ജെആര്‍എഫ് (യുജിസി/സിഎസ്ഐആര്‍/ഐസിഎംആര്‍/ഡിബിടി ഫെലോഷിപ്പ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 28 വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 8. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിന്റെ ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് കൗണ്‍സിലിന് (ബ്രിക്) കീഴിലുള്ള ഒരു സ്ഥാപനമാണ് ആര്‍ജിസിബി. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://rgcb.res.in/phdadmission-2027-I/ സന്ദര്‍ശിക്കുക.
