ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്സ് ഇന്ത്യ ഐപിഒ
കൊച്ചി: ബ്രാൻഡഡ് ഭക്ഷ്യ എണ്ണ നിർമ്മാതാക്കളിലൊന്നായ ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്സ് ഇന്ത്യ ലിമിറ്റഡ് (ജിഇഎഫ്എല്) പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഫ്രീഡം, ബി–-റൈറ്റ്, ഫസ്റ്റ് ക്ലാസ് ബ്രാന്‍ഡുകളില്‍ ഭക്ഷ്യഎണ്ണകള്‍ വിപണിയിലെത്തിക്കുന്ന, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി നിലവിലുള്ള നിക്ഷേപകരുടെ 4.115 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോത്തിലാൽ ഓസ്വാൾ, ഐഐഎഫ്എൽ ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
