ജൂണിപ്പർ ഗ്രീൻ എനർജി ഐപിഒ
കൊച്ചി: സ്വതന്ത്ര പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരായ ജൂണിപ്പർ ഗ്രീൻ എനർജി ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് (03)വരെ നടക്കും. 1800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 214 രൂപ മുതൽ 225 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 66 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 66ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
