Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക

കൊച്ചി: ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാകുമ്പോള്‍ സുരക്ഷിതവും ജാഗ്രതയോടെയും ഉപയോഗിക്കാന്‍ പ്രത്യേത നിര്‍ദേശങ്ങളുമായി എന്‍പിസിഐ. പണമടയ്ക്കുന്നതിനു മുന്‍പ് സ്‌ക്രീനില്‍ കാണിക്കുന്ന പേരുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഔദ്യോഗികവും വിശ്വാസ്യവുമായ ആപ്പുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും മാത്രമേ പണമടയ്ക്കാവൂ. പരിചയമില്ലാത്തവരില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകള്‍ തുറക്കുകയോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുത്. യുപിഐ പിന്‍ നമ്പര്‍, ഒടിപി, ബാങ്ക് വിവരങ്ങള്‍ എന്നിവ സ്വകാര്യവും രഹസ്യവുമാണ്. ബാങ്ക്, പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പോലും ആരുമായും ഈ വിവരങ്ങള്‍ പങ്കിടരുത്. ആരെങ്കിലും അടിയന്തരമായി പണമടയ്ക്കാന്‍ ആവശ്യപ്പെടുകയോ വിവരങ്ങള്‍ ഉടന്‍ പങ്കിടാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍, ഒരു നിമിഷം ചിന്തിച്ച് സത്യമെന്ന് ഉറപ്പാക്കുക. പണമിടപാടുകളുമായി ബന്ധപ്പെട്ട എസ്എംഎസ്, മൊബൈല്‍ ആപ്പ് സന്ദേശങ്ങള്‍ ഓണ്‍ ആക്കി വെക്കുക. പണമിടപാടുമായി ബന്ധപ്പെട്ട സംശയാസ്പദമായ നമ്പറുകള്‍ 1930 എന്ന ദേശീയ സൈബര്‍ക്രൈം ഹെല്‍പ് ലൈന്‍ നമ്പറിലോ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യുക.

  മോണ്ട്ര ഇലക്ട്രിക്കിന്റെ പുതിയ മോഡലുകള്‍ വിപണിയില്‍

2 thoughts on “ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3