Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍

1 min read

കൊച്ചി: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 29.35 ലക്ഷം രൂപയാണ് മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍റെ എക്സ്ഷോറൂം വില. മാര്‍ച്ച് രണ്ടിന് ബുക്കിങ് ആരംഭിച്ചു, മാര്‍ച്ച് 10 മുതല്‍ വാഹനം ഉപഭോക്തോക്കളിലേക്കെത്തും. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ ലഭ്യമാവും. ചെസ്റ്റ്നട്ട് ബ്രൗണ്‍, നോക്ചേണ്‍ ബ്ലാക്ക് എന്നീ സ്മൂത്ത് ഗ്രെയിന്‍ ലെതറെറ്റ് ഇന്‍റീരിയറുകളും സവിശേഷതയാണ്. ഏറ്റവും ഉയര്‍ന്ന പാക്ക് ത്രീ വേരിയന്‍റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച എക്സ്ഇവി 9ഇ സിനിലക്സ് എഡിഷനില്‍ 79 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. എക്സ്ക്ലൂസീവ് ഫിനിഷുകള്‍ക്ക് പുറമെ പാക്ക് ത്രീയിലെ അത്യാധുനിക ഫീച്ചറുകളെല്ലാം ഒത്തുചേര്‍ന്നാണ് എക്സ്ഇവി 9ഇ സിനിലക്സ് എഡിഷനിലുമുണ്ട്. സ്ട്രെയിറ്റ്എഹെഡ് വിഷന്‍എക്സ് എആര്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഐഡന്‍റിറ്റി ഡ്രൈവര്‍ & ഒക്യുപന്‍റ് മോണിറ്ററിങ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിങ് (ഓട്ടോ പാര്‍ക്ക് അസിസ്റ്റ്), സെക്യുര്‍ 360 തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

  ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ്

4 thoughts on “മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍

  1. It’s fascinating how gaming platforms like Jilitrick are blending tradition with tech – PAGCOR compliance is key for trust! Considering the cultural roots & modern options (like GCash!), it’s a smart evolution. Check out jilitrick download for a unique experience!

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3