2026-27 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ₹1.4 ലക്ഷം കോടി കേന്ദ്രവിഹിതം
ന്യൂഡൽഹി: കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം (Vertical Share of Devolution) 41 ശതമാനമായി നിലനിർത്തണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശ ഗവൺമെന്റ് അംഗീകരിച്ചു. ഇന്ന് പാർലമെന്റിൽ 2026-27 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു: “നികുതി വിഹിതം 41 ശതമാനമായി നിലനിർത്തണമെന്ന കമ്മീഷന്റെ ശുപാർശ ഗവൺമെന്റ് അംഗീകരിച്ചു. കമ്മീഷന്റെ നിർദ്ദേശപ്രകാരം, 2026-27 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കായി 1.4 ലക്ഷം കോടി രൂപ ധനകാര്യ കമ്മീഷൻ ഗ്രാന്റായി ഞാൻ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ഗ്രാമീണ-നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകളും ദുരന്ത നിവാരണ ഗ്രാന്റുകളും ഉൾപ്പെടുന്നു.” കമ്മീഷൻ അതിന്റെ റിപ്പോർട്ട് 2025 നവംബർ 17-ന് രാഷ്ട്രപതിക്ക് സമർപ്പിച്ചുവെന്നും ഭരണഘടനയുടെ 281-ാം വകുപ്പ് പ്രകാരം കമ്മീഷന്റെ ശുപാർശകളിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദീകരണ മെമ്മോറാണ്ടത്തോടൊപ്പം ഗവൺമെന്റ് റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കുമെന്നും അവർ പറഞ്ഞു.
