October 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം

1 min read

തിരുവനന്തപുരം: സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി)യുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ (ഒക്ടോബര്‍ 17-ന്) തുടക്കമാകും. പാപ്പനംകോട് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ വൈകിട്ട് മൂന്നിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആഘോഷത്തോടനുബന്ധിച്ച് കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിലെ മികവിന്‍റെ കേന്ദ്രത്തിന് കേന്ദ്രമന്ത്രി തറക്കല്ലിടും. പെര്‍ഫോമന്‍സ് കെമിക്കല്‍സ് ആന്‍ഡ് സസ്റ്റെയ്നബിള്‍ പോളിമറുകളിലെ മികവിന്‍റെ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. വളര്‍ന്നുവരുന്ന ശാസ്ത്ര മേഖലകളില്‍ സംഭാവനകള്‍ നല്‍കുകയും രാജ്യത്തെ മികച്ച ഗവേഷണ-വികസന സ്ഥാപനങ്ങളിലൊന്നായി നിലനില്‍ക്കുകയും ചെയ്യുന്ന സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സുപ്രധാന സംരംഭങ്ങളാണ് ഇവ രണ്ടും. ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എന്‍. കലൈശെല്‍വി വിശിഷ്ടാതിഥിയാകുന്ന ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐ ഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 2025 ഒക്ടോബറില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സിഎസ്ഐആര്‍) കീഴിലുള്ള ഘടക ലബോറട്ടറിയാണ്. ആഘോഷങ്ങളുടെ ഭാഗമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സുവര്‍ണ ജൂബിലി ഇയര്‍ ബുക്കും സുവര്‍ണ ജൂബിലി സ്റ്റാമ്പും മന്ത്രി പ്രകാശനം ചെയ്യും. സാങ്കേതിക കൈമാറ്റത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങില്‍ കൈമാറും. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സ്റ്റാര്‍ട്ടപ്പ് എക്സ്പോയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റുമാരായ ഡോ. കെ.വി രാധാകൃഷ്ണന്‍, ഡോ. പി. നിഷി എന്നിവരും പങ്കെടുക്കും. കേരള സര്‍ക്കാരിന്‍റെ കീഴില്‍ ഇന്‍ഡസ്ട്രിയല്‍ ടെസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയായി സ്ഥാപിതമായ ഈ സ്ഥാപനം 1975-ലാണ് റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി (ആര്‍ആര്‍എല്‍) ആയി സിഎസ്ഐആറിന്‍റെ ഭാഗമായത്. 2007-ല്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്ഥാപനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രമുഖ ദേശീയ സ്ഥാപനമായി വളര്‍ന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ എന്നിവയില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വര്‍ഷങ്ങളായി സമാനതകളില്ലാത്ത മികവ് തെളിയിച്ചിട്ടുണ്ടെന്ന് ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ട ശാസ്ത്രസമൂഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഗന്ധവ്യഞ്ജന-എണ്ണക്കുരു സംസ്കരണം, നിര്‍മ്മാണ സാമഗ്രികള്‍, പ്രീമിയം നിലവാരമുള്ള അലുമിനിയം കാസ്റ്റിംഗ്, കളിമണ്ണ്, ധാതുക്കള്‍ എന്നിവയുടെ സംസ്കരണവും മൂല്യവര്‍ദ്ധനയും, ഓര്‍ഗാനിക് ഫോട്ടോണിക് മെറ്റീരിയലുകളും പരിസ്ഥിതി നിരീക്ഷണവും പരിഹാരവും തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ക്ക് ഈ സ്ഥാപനം അംഗീകാരം നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവും ഉയര്‍ന്ന നിലവാരവുമുള്ള ശാസ്ത്ര സാങ്കേതിക വിദ്യകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ശദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും വ്യവസായങ്ങളും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി വിവര്‍ത്തന ഗവേഷണത്തെ ശക്തിപ്പെടുത്തുന്നതാണിത്.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും
Maintained By : Studio3