November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

1 min read

മുംബൈ, ഒക്ടോബര്‍ 7, 2024 : കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജുമെന്റ് കമ്പനി ലിമിറ്റഡ്(കെഎംഎഎംസി/ കൊട്ടക് മ്യൂച്വല്‍ ഫണ്ട്) മള്‍ട്ടിനാഷണല്‍ കമ്പനി(എംഎന്‍സി)തീം പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമായ കൊട്ടക് എംഎന്‍സി ഫണ്ട് പ്രഖ്യാപിച്ചു. മുന്‍നിര ബഹുരാഷ്ട്ര കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ഈഫണ്ട് നല്‍കുന്നത്. വ്യത്യസ്ത രാജ്യങ്ങള്‍, വിപണി മൂല്യം, വിവിധ മേഖല എന്നിവ അടിസ്ഥാനമാക്കിയുള്ള പോര്‍ട്ട്‌ഫോളിയോയിലൂടെ മികച്ച വളര്‍ച്ചാ സാധ്യതയും സ്ഥിരതയും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്കാകും. 2024 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച് 2024 ഒക്ടോബര്‍ 21ന് എന്‍എഫ്ഒ അവസാനിക്കും. ആഗോളീകരണ ലോകത്ത് ഭൂമിശാസ്ത്ര അതിരുകള്‍ മറികടക്കുന്ന ബിസിനസ്സുള്ള കമ്പനികള്‍ക്ക് മികച്ച പ്രതിരോധം തീര്‍ക്കാനുള്ള കഴിവുണ്ട്. ശക്തമായ ആഗോള ബ്രാന്‍ഡ് സാന്നിധ്യം, വിപുലമായ പ്രവര്‍ത്തന സാങ്കേതിക നേട്ടങ്ങള്‍, മികച്ച മാനേജുമെന്റ് പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക കരുത്ത് എന്നിവക്ക് പേരുകേട്ട മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതില്‍ കൊട്ടക് എംഎന്‍സി ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ഫണ്ട് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ആഗോള കമ്പനികളുടെ സുസ്ഥിരമായ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത ഇതിലൂടെ പ്രയോജനപ്പെടുത്താനാകും. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തി ദീര്‍ഘകാല മൂലധന വളര്‍ച്ച സൃഷ്ടിക്കാന്‍ കൊട്ടക് എംഎന്‍സി ഫണ്ട് ലക്ഷ്യമിടുന്നു. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് കമ്പനികളുമായി എക്‌സ്‌പോഷര്‍ ചെയ്യുന്നതിലൂടെ വിവിധ മാര്‍ക്കറ്റ് ക്യാപുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ടിന് ഉണ്ട്. ഗവേഷണം, നൂതനാശയം, സാങ്കേതിക വിദ്യ എന്നിവയിലൂടെയാണ് മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകള്‍ മുന്നോട്ടുപോകുന്നതെന്ന് കെഎംഎഎംസി മാനേജിങ് ഡയറക്ടര്‍ നിലേഷ് ഷാ പറഞ്ഞു. ഈ കമ്പനികള്‍ വിവിധ രാജ്യങ്ങളില്‍ മികവു പുലര്‍ത്തുകയും ശക്തമായ ബിസിനസ് മോഡലുകള്‍ വാര്‍ത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍, സെക്ടറുകള്‍, ഭൂമിശാസ്ത്രം, മാര്‍ക്കറ്റ് ക്യാപ് എന്നിങ്ങനെ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ അവസരം ലഭിക്കുന്നു. ശക്തമായ ആഗോള സാന്നിധ്യമുള്ള കമ്പനികളില്‍ നിക്ഷേപിക്കാനാണഅ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റ് ക്യാപും മേഖലകളും നിക്ഷേപകര്‍ക്ക് മൂല്യം നല്‍കുന്നത് തുടരുമെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിചയ സമ്പന്നരായ ഗവേഷക സംഘത്തിന്റെ പിന്തുണയോടെ ഹര്‍ഷ ഉപാധ്യയയും ധനഞ്ജയ് ടികാരിഹയുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഗവേഷക സംഘത്തില്‍നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ പ്രയോജനപ്പെടുത്തി ന്യായമായ മൂല്യത്തില്‍ സുസ്ഥിര വളര്‍ച്ചക്ക് സാധ്യതയുള്ള കമ്പനികള്‍ കണ്ടെത്തി വിവിധ സെക്ടറുകളിലും മാര്‍ക്കറ്റ് കാപുകളിലുമുള്ള മികച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാകും നിക്ഷേപം ക്രമീകരിക്കുക. നവീകരണത്തിലൂടെയും പ്രവര്‍ത്തന കരുത്തുകളിലൂടെയും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന ബഹുരാഷ്ട്ര കമ്പനികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് കൊട്ടക് എംഎന്‍സി ഫണ്ട് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കെഎംഎഎംസിയിലെ സിഐഒയും ഫണ്ട് മാനേജരുമായ ഹര്‍ഷ ഉപാധ്യായ പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഡൈനാമിക്‌സില്‍നിന്ന് ആഗോള വൈദഗ്ധ്യവും പ്രാദേശിക സ്ഥിതിവിവരക്കണക്കുകളുമുള്ള എംഎന്‍സികള്‍ മികച്ച സ്ഥാനത്താണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വ്യത്യസ്ത വിപണി സൈക്കിളുകളിലൂടെയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വളര്‍ച്ചമാത്രമല്ല, പ്രതിരോധവും ആഗ്രഹിക്കുന്ന അനുയോജ്യമായ ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കുന്നതിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ. ഈ സ്‌കീം 2024 ഒക്ടോബര്‍ ഏഴ് സബ്‌സ്‌ക്രിപ്ഷനായി തുറന്നുകൊടുക്കുകയും 2024 ഒക്ടോബര്‍ ഒന്നിന് ക്ലോസ് ചെയ്യുകയും ചെയ്യുന്നു. മിനിമം നിക്ഷേപ തുക 100 രൂപയാണ്. അതിന് മുകളില്‍ എത്ര തുകയുമാകാം. കൊട്ടക് എംഎന്‍സി ഫണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക: Kotak MNC Fund NFO.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3