November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ വെല്‍ത്ത് മാനേജ്മെന്‍റ് സേവനം കോഴിക്കോടും തിരുവനന്തപുരവും അടക്കം 15 പുതിയ പട്ടണങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതായി ബാങ്കിന്‍റെ പ്രൈവറ്റ് ബാങ്കിങ് ബിസിനസായ ബര്‍ഗണ്ടി പ്രൈവറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ വെല്‍ത്ത് മാനേജുമെന്‍റ് സേവനങ്ങള്‍ ഇതോടെ രാജ്യത്തെ 42 പട്ടണങ്ങളില്‍ ലഭ്യമാകും. ലോകോത്തര വെല്‍ത്ത് മാനേജുമെന്‍റ് സേവനങ്ങള്‍ പ്രദാനം ചെയ്യാനാണ് ആക്സിസ് ബാങ്ക് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബാങ്ക് ഗ്രൂപ് എക്സിക്യൂട്ടീവ് അര്‍ജുന്‍ ചൗധരി പറഞ്ഞു. ബര്‍ഗണ്ടി പ്രൈവറ്റ് നിലവില്‍ 2.07 ട്രില്യണ്‍ രൂപയോളം വരുന്ന ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വര്‍ധവും കൈവരിക്കുന്നുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3