October 25, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 29,589 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

1 min read

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില 29,589 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 25,457 കോടി രൂപയേക്കാള്‍ 17 ശതമാനം വര്‍ധനയാണിത്.

എസ്ബിഐ ലൈഫിന്‍റെ പ്രൊട്ടക്ഷന്‍ ന്യൂ ബിസിനസ് പ്രീമിയം ഈ കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള 19 ശതമാനം വര്‍ധനയോടെ 3,636 കോടി രൂപയിലെത്തി. വ്യക്തിഗത സംരക്ഷണത്തിനുള്ള പുതിയ ബിസിനസ് പ്രീമിയം 6 ശതമാനം വളര്‍ച്ചയോടെ 996 കോടി രൂപയായി. വ്യക്തിഗത ന്യൂ ബിസിനസ് പ്രീമിയം ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 27 ശതമാനം വളര്‍ച്ചയോടെ 20,906 കോടി രൂപയിലെത്തി. വിപണി വിഹിതം 24.3 ശതമാനമാണ്.

  ഫാസ്റ്റ്ട്രാക്ക് ഓഷ്യാനിക്‌സ് പോളാർ എഡിഷൻ വാച്ചുകള്‍

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 1,721 കോടി രൂപയാണ്.  കമ്പനിയുടെ സോള്‍വന്‍സി അനുപാതം 1.50 എന്ന റെഗുലേറ്ററി ആവശ്യകതയേക്കാള്‍ 2.15 എന്ന ശക്തമായ നിലയില്‍ തുടരുന്നു.

എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2023 മാര്‍ച്ച് 31-ന് 3,07,339 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 2,67,409 കോടി രൂപയായിരുന്നു. വളര്‍ച്ച 15 ശതമാനം. ഡെറ്റ്, ഇക്വിറ്റി അനുപാതം 71:29 ആണ്. കടംഉപകരണങ്ങളില്‍ 94 ശതമാനത്തിനും ‘ട്രിപ്പിള്‍ എ’ റേറ്റിംഗ് ഉണ്ട്.

  ഉയർന്ന ലൈഫ് കവറുമായി ടാറ്റ എഐഎ ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം
Maintained By : Studio3