November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ്

1 min read

ആലപ്പുഴ: വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്നു ദിവസത്തെ സംരംഭകത്വ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2023 ജനുവരി അഞ്ച് മുതല്‍ ഏഴു വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ക്യാമ്പസിലാണ് വര്‍ക്ക്‌ഷോപ്പ്. മൂന്നു ദിവസമാണ് പരിശീലനം. ഫീസ് 2,950 രൂപ.

കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക്ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്സ്പെര്‍ട്സ്, മറ്റ് വിദഗ്ദ്ധര്‍ എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയ ക്ലാസ്സുകളും ഉണ്ടാകും.
സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെയാണ് ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി ഡിസംബര്‍ 26-ന് മുന്‍പ് അപേക്ഷിക്കണം www.kied.info. ഫോണ്‍: 9605542061/0484-2532890/2550322.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3