November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്സിന് രണ്ടാം പാദ ലാഭം 106 കോടി രൂപ; 54% വളര്‍ച്ച

1 min read

കൊച്ചി: ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആകെ വിറ്റുവരവ് 3473 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 20% വളര്‍ച്ച രേഖപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തില്‍ പലിശ, നികുതി, ഡിപ്രീസിയേഷൻ, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 266 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വർഷം ഇതേ പാദത്തില്‍ 228 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 17 % വളര്‍ച്ച രേഖപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തില്‍ 54% വളര്‍ച്ചയോടെ ആകമാന ലാഭം 106 കോടിയായപ്പോള്‍ മുന്‍ വർഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭം 69 കോടി രൂപ ആയിരുന്നു.

ഈ വര്‍ഷത്തിന്‍റെ ആദ്യപകുതിയിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 6806 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വർഷം അത് 4525 കോടി രൂപ ആയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യപകുതിയില്‍ ആകെ വിറ്റുവരവില്‍, മുൻ വർഷത്തെ അപേക്ഷിച്ച്, 50% ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഈ വര്‍ഷത്തെ ആദ്യപകുതിയുടെ ഇബിഐടിഡിഎ (EBITDA) 530 കോടി രൂപ ആയപ്പോള്‍ കഴിഞ്ഞ വർഷം അതു 297 കോടി രൂപ ആയിരുന്നു; 79% വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഈ വര്‍ഷത്തെ ആദ്യപകുതിയുടെ (H1FY23) ലാഭം 214 കോടി രൂപ ആയപ്പോള്‍, കഴിഞ്ഞ വർഷം അതു 17 കോടി രൂപ ആയിരുന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

രണ്ടാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 2841 കോടി ആയപ്പോള്‍ മുന്‍ വർഷം അത് 2503 കോടി ആയിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ (EBITDA) 222 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ഇബിഐടിഡിഎ 201 കോടിയായിരുന്നു. ഈ വർഷം രണ്ടാം പാദത്തില്‍ ഇന്ത്യയിൽ നിന്നുള്ള ആകമാന ലാഭം മുന്‍ വർഷത്തെ 68 കോടിയിൽ നിന്ന് 95 കോടി രൂപയായി ഉയര്‍ന്നു. ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറിന്‍റെ ഈ വര്‍ഷത്തിലെ രണ്ടാം പാദ വിറ്റുവരവ് 37 കോടി രൂപ ആയി ഉയര്‍ന്നു; കഴിഞ്ഞ വർഷം അത് 32 കോടി രൂപ ആയിരുന്നു. ഈ വർഷം കാൻഡിയർ 3 കോടി രൂപ നഷ്ടം രേഖപ്പടുത്തിയപ്പോള്‍ കഴിഞ്ഞ വർഷം അത് 54 ലക്ഷം ലാഭത്തില്‍ ആയിരുന്നു

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഗള്‍ഫ് മേഖലയില്‍ ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 601 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വർഷം അത് 360 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ആകമാന വിറ്റുവരവിന്‍റെ 17% വും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇബിഐടിഡിഎ (EBITDA) 47 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 26 കോടി ആയിരുന്നു. ഇ വർഷം രണ്ടാംപാദത്തില്‍ ഗള്‍ഫ് മേഖലയില്‍ 14 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ വർഷം അത് 35 ലക്ഷം രൂപ ആയിരുന്നു. വളര്‍ച്ചയുടെ പാതയിലുള്ള കമ്പനി ഈ കഴിഞ്ഞ രണ്ടാം പാദത്തില്‍ അഞ്ചു പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. എല്ലാ ഷോറൂമുകളും ഉത്തരേന്ത്യയില്‍ ആണ് തുറന്നത്. ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറിന്‍റെ ആദ്യ റീറ്റെയ്ല്‍ ഷോറൂം കൂടി ഇതില്‍ ഉള്‍പെടുന്നു. 2022 സെപ്തംബര്‍ 30 ന് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി കമ്പനിക്കു 163 ഷോറൂമുകള്‍ ഉണ്ട്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3