അഹമ്മദാബാദിലെ ധോലേരയിലുള്ള പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ധോലേരയിലെ ന്യൂ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1305 കോടികോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി. 48 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഗുജറാത്ത് ഗവണ്‍മെന്റ് , നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സംരംഭമായ ധോലേര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി ലിമിറ്റഡ് (ഡിഐഎസിഎല്‍) ആണ് എന്ന 51:33:16 അനുപാതത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ധോലേര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് മേഖലയില്‍ (ഡിഎസ്‌ഐആര്‍) നിന്ന് പാസഞ്ചര്‍, കാര്‍ഗോ ട്രാഫിക് നടത്താന്‍ ധോലേര വിമാനത്താവളം ലക്ഷ്യമിടുന്നു, ഇത് വ്യാവസായിക മേഖലയ്ക്ക് സേവനം നല്‍കുന്ന ഒരു പ്രധാന കാര്‍ഗോ ഹബ്ബായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിമാനത്താവളം സമീപ പ്രദേശത്തെ പരിപാലിക്കുകയും അഹമ്മദാബാദിലേക്കുള്ള രണ്ടാമത്തെ വിമാനത്താവളമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
അഹമ്മദാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ധോലേരയിലെ പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്. 2025-26 വര്‍ഷം മുതല്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, പ്രാരംഭ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 3 ലക്ഷം ആയിരിക്കും. 20 വര്‍ഷത്തിനുള്ളില്‍ ഇത് 23 ലക്ഷമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. വാര്‍ഷിക ചരക്ക് ഗതാഗതം 2025-26 വര്‍ഷം മുതല്‍ 20,000 ടണ്ണായിരിക്കുമെന്ന് കണക്കാക്കുന്നു, ഇത് 20 വര്‍ഷത്തിനുള്ളില്‍ 2,73,000 ടണ്ണായി വര്‍ദ്ധിക്കും.