Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റഡി യുകെ സബ്ജക്ട് ഫെയര്‍

1 min read

കൊച്ചി: വിദ്യാഭ്യാസ അവസരങ്ങള്‍ക്കായുള്ള യുകെയിലെ അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗണ്‍സില്‍, 2022 ഫെബ്രുവരി 11, 12 തീയതികളില്‍ സ്റ്റഡി യുകെ സബ്ജക്ട് ഫെയര്‍ എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. യുകെയില്‍ സ്റ്റെം (STEM)-മെഡിസിന്‍, ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍, കൗണ്‍സിലേഴ്‌സ്, വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. സ്റ്റെം-മെഡിസിന്‍, ബിസിനസ് മാനേജ്‌മെന്റ സര്‍വകലാശാലകളുടെ സാനിധ്യം വെബിനാറിലുണ്ടാവും. വിഷയങ്ങള്‍, കോഴ്‌സുകള്‍, അപേക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധിരകാരികമായ എല്ലാ വിവരങ്ങളും വെബിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരില്‍ നിന്ന് ലഭ്യമാവും.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

2022 ഫെബ്രുവരി 11ന് സ്റ്റെം-മെഡിസിന്‍, 12ന് ബിസിനസ് മാനേജ്‌മെന്റ് എന്നിങ്ങനെയായിരിക്കും വെബിനാര്‍. രണ്ട് ദിവസവും ഉച്ചക്ക് 2.30 മുതല്‍ 3 വരെ യുകെയിലെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകളെ കുറിച്ചുള്ള സെഷനോടെ വെബിനാര്‍ തുടങ്ങും. 3 മുതല്‍ 5 മണി വരെ പ്രശസ്തമായ റസ്സല്‍ ഗ്രൂപ്പിലെ ഏഴ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചിലധികം യുകെ സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താം.

ക്യുഎസ് ഗ്രാജ്വേറ്റ് എംപ്ലോയബിലിറ്റി റാങ്കിങ് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളവരില്‍ യുകെ ബിരുദധാരികളും ഉള്‍പ്പെടുന്നുണ്ട്. യുകെ സര്‍വകലാശാലകളില്‍ ചേരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ധനവാണുണ്ടാകുന്നത്. 2021 സെപ്തംബറിലെ കണക്കുകള്‍ പ്രകാരം അവസാന 12 മാസത്തിനുള്ളില്‍ 102 ശതമാനം വാര്‍ഷിക വളര്‍ച്ചാ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

വെബിനാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും https://bit.ly/3IZYa-tJ സന്ദര്‍ശിക്കാം.

Maintained By : Studio3