ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വാക്‌സിനേഷൻ പൂർത്തിയാവും
ഇപ്പോഴത്തെ വേഗതയിൽ വാക്‌സിനേഷൻ പുരോഗമിച്ചാൽ ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 97.23 കോടി ഡോസുകളാണ് ഇന്ത്യ നാളിതുവരെ നല്കികഴിഞ്ഞത്.
ആവശ്യമായ വാക്‌സിനുകളുടെ ശേഖരം ഉറപ്പാക്കിയതിനു ശേഷം ‘വാക്‌സിൻ മൈത്രി’ നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് വാക്‌സിൻ നൽകാനുള്ള ശ്രമവും ഇന്ത്യ തുടങ്ങി കഴിഞ്ഞു.