ഐബിസിക്ക് കീഴില്‍ പ്രീ പാക്കേജ്ഡ് പാപ്പരത്ത പരിഹാരം നിര്‍ദേശിച്ച് സര്‍ക്കാര്‍
1 min readഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡിനു (ഐബിസി) കീഴില്‍ പ്രീ-പാക്കേജ്ഡ് പാപ്പരത്ത പരിഹാര ചട്ടക്കൂട് നിർദ്ദേശിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയം . പാപ്പരത്ത നിയമ സമിതിയുടെ ഉപസമിതി നല്‍കിയ ശുപാർശകളെക്കുറിച്ച് ജനുവരി 22 നകം അഭിപ്രായങ്ങള്‍ അറിയിക്കാം എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. മുൻകൂട്ടി ക്രമീകരിച്ചതും പ്രീ-പാക്ക്ഡുമായ പാപ്പരത്ത പരിഹാര പ്രക്രിയക്ക് വിശദമായ പദ്ധതി തയ്യാറാക്കുന്നതിനായി കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ചത്.
റിപ്പോർട്ട് അനുസരിച്ച്, ഐബിസിയുടെ അടിസ്ഥാന ഘടനയ്ക്കുള്ളില്‍ തന്നെയായിരിക്കും ചട്ടക്കൂട്. ഇതിന് ഐബിസിയുടെ കാര്‍ക്കശ്യവും അച്ചടക്കവും ഉണ്ടായിരിക്കുകയും കോഡ് നിര്‍വഹിക്കുന്ന അതേ ലക്ഷ്യങ്ങൾ പിന്തുടരുകയും ചെയ്യും. മാത്രമല്ല ദുരുപയോഗം തടയുന്നതിന് മതിയായ പരിശോധനകളും ഉണ്ടായിരിക്കണം. സിഐആർപിക്ക് ലഭ്യമായ അതേ റെഗുലേറ്ററി ആനുകൂല്യങ്ങൾ ഇതിനും ലഭ്യമാകണമെന്നും ശുപാര്‍ശയില്‍ പറയുന്നു.