ഡാറ്റ അനലറ്റിക്സ് കണ്‍സള്‍ട്ടിംഗ് ഫേം സെര്‍വിയനെ ഏറ്റെടുക്കുന്നതായി കോഗ്നിസന്‍റ്
1 min readഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ സേവനങ്ങൾ, ക്ലൌഡ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത, ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍റര്‍പ്രൈസ് ട്രാൻസ്ഫോർമേഷൻ കൺസൾട്ടൻസി സ്ഥാപനം സെർവിയനെ ഏറ്റെടുക്കുന്നതായി ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ കോഗ്നിസന്‍റ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കാലയളവില്‍ കോഗ്നിസന്‍റ് പ്രഖ്യാപിച്ച പത്താമത്തെ ഡിജിറ്റൽ കേന്ദ്രീകൃത ഏറ്റെടുക്കലാണ് സെർവിയൻ.
സെർവിയൻ ഏറ്റെടുക്കൽ ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്‍റിലെയും (എഎൻജെ) ഇന്‍റഗ്രേറ്റഡ്, എൻഡ്-ടു-എൻഡ് ഡിജിറ്റൽ പരിവർത്തന ശേഷികളെ ഗണ്യമായി വികസിപ്പിക്കുമെന്നും ക്ലയന്റുകളെ ക്ലൗഡിലേക്ക് നീങ്ങാനും ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കാനും സഹായിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
കോഗ്നിസെന്‍റിന്‍റെ വിപുലമായ ഡിജിറ്റൽ വൈദഗ്ദ്ധ്യവും ഈ മേഖലയിലെ പ്രധാന സാങ്കേതിക പങ്കാളിയെന്ന നിലയിൽ സെർവിയനിന്‍റെ കരുത്തും ഞങ്ങളുടെ ഓസ്‌ട്രേലിയൻ ക്ലയന്റുകൾക്കായി ഡിജിറ്റൽ പരിവർത്തനത്തിന്റെ മുഴുവൻ ശക്തിയും ലഭ്യമാക്കുമെന്ന് കോഗ്നിസന്‍റ് ഓസ്‌ട്രേലിയ, ന്യൂസിലാന്റ് സിഇഒ ജെയ്ൻ ലിവ്‌സെ പറഞ്ഞു. കോഗ്നിസന്‍റിന്‍റെ 110 ഓളം ക്ലയന്റുകൾക്ക് സേവനം നൽകുന്നു, ഇതിൽ മുൻനിര ഓസ്‌ട്രേലിയൻ ബാങ്കുകൾ, ഇൻഷുറർമാർ, റീട്ടെയിലർമാർ, കമ്മ്യൂണിക്കേഷൻ കമ്പനികൾ എന്നിവ ഉൾപ്പെടുന്നു.