യുകെയും യുഎസും പുതിയ അറ്റ്ലാന്‍റിക് ചാര്‍ട്ടറില്‍ ഒപ്പിട്ടു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും അവരുടെ ആദ്യ വ്യക്തിഗത കൂടിക്കാഴ്ചയില്‍ ആഗോള വെല്ലുവിളികളെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള പുതിയ അറ്റ്ലാന്‍റിക് ചാര്‍ട്ടറില്‍ ഒപ്പിട്ടു.ജി 7 നേതാക്കളുടെ ഉച്ചകോടിക്ക് തലേന്ന് വ്യാഴാഴ്ച കോണ്‍വാളിലെ കാര്‍ബിസ് ബേയിലുള്ള റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ അധികാരത്തില്‍ വന്ന ശേഷം ബൈഡന്‍റെ ആദ്യ വിദേശ യാത്രയാണിത്. ഡൗണിംഗ് സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഇരു നേതാക്കളും പുതിയ അറ്റ്ലാന്‍റിക് ചാര്‍ട്ടറിലൂടെ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം, സംഘര്‍ഷങ്ങള്‍, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പോലുള്ള ആഗോള ആരോഗ്യ പ്രതിസന്ധികള്‍ എന്നിവയുള്‍പ്പെടെയുള്ള ഭീഷണികളെ പുതിയ ചാര്‍ട്ടര്‍ വിശദീകരിക്കുന്നു.
യാത്രകള്‍ക്കുള്ള അന്തരീക്ഷം ഒരുക്കുന്നതിനും കൊറോണ വൈറസ് വ്യാപിക്കുന്നതിനെ പരാജയപ്പെടുത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ തുടര്‍ന്നും പങ്കിടുന്നതിനും അവര്‍ സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
കൂടിക്കാഴ്ചയില്‍, ബൈഡന്‍, ജോണ്‍സണ്‍ എന്നിവരും വടക്കന്‍ അയര്‍ലന്‍ഡ് വിഷയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. “വടക്കന്‍ അയര്‍ലന്‍ഡ്, ഗ്രേറ്റ് ബ്രിട്ടന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നിവ തമ്മില്‍ വ്യാപാരം അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂണിയനും യുകെയും ഒരുമിച്ച് പ്രവര്‍ത്തിക്കാനും പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനും ഉത്തരവാദിത്തമുണ്ടെന്ന് നേതാക്കള്‍ സമ്മതിച്ചു,” വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാന പ്രക്രിയ തുടരുമെന്നും ഇക്കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും ഇതില്‍ തികച്ചും പൊതുവായ ഒരു നിലപാടുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു.
സൈബര്‍ സുരക്ഷ, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ആഗോളതലത്തിലെ ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഈ നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളികളെ “അറ്റ്ലാന്‍റിക് ചാര്‍ട്ടര്‍” നേരിടുമെന്ന് ബൈഡന്‍ പറഞ്ഞു.കൊറോണ വൈറസ് പാന്‍ഡെമിക്കി