November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള അരങ്ങേറ്റം നടത്തി യമഹ വൈസെഡ്എഫ് ആര്‍7

ഐതിഹാസികമായ യമഹ വൈസെഡ്എഫ് ആര്‍7 മോട്ടോര്‍സൈക്കിളിന്റെ പേരാണ് പുതിയ മോഡലിന് നല്‍കിയത്  

ടോക്കിയോ: ഓള്‍ ന്യൂ യമഹ വൈസെഡ്എഫ് ആര്‍7 ആഗോളതലത്തില്‍ കഴിഞ്ഞയാഴ്ച്ച അനാവരണം ചെയ്തു. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഏറ്റവും പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്ട്‌ബൈക്കാണ് വൈസെഡ്എഫ് ആര്‍7. ഐതിഹാസികമായ യമഹ വൈസെഡ്എഫ് ആര്‍7 മോട്ടോര്‍സൈക്കിളിന്റെ പേരാണ് പുതിയ മോഡലിന് നല്‍കിയത്. യമഹ നിരയില്‍ വൈസെഡ്എഫ് ആര്‍3, വൈസെഡ്എഫ് ആര്‍1 ബൈക്കുകള്‍ക്ക് ഇടയിലാണ് പുതിയ മോട്ടോര്‍സൈക്കിളിന് സ്ഥാനം. യമഹ എംടി 07 മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. ഫുള്‍ ഫെയേര്‍ഡ് ഡിസൈന്‍, മികച്ച ബോഡിവര്‍ക്ക് എന്നിവ പുതിയ ആര്‍7 മോട്ടോര്‍സൈക്കിളില്‍ കാണാം.

യമഹ വൈസെഡ്എഫ് ആര്‍1 ഓര്‍മയില്‍ വരുമെങ്കിലും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന നിരവധി ഡിസൈന്‍ ഘടകങ്ങള്‍ വൈസെഡ്എഫ് ആര്‍7 മോട്ടോര്‍സൈക്കിളില്‍ നല്‍കി. സിംഗിള്‍ പോഡ് എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റ് ഈ വ്യത്യാസങ്ങളില്‍ ഉള്‍പ്പെടുന്നു. യമഹ ആര്‍ ടൈപ്പ് ഇരട്ട ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, വശത്തെ ഫെയറിംഗില്‍ വലിയ ഇന്‍ടേക്കുകള്‍ എന്നിവ മറ്റ് ശ്രദ്ധേയ ഘടകങ്ങളാണ്. എര്‍ഗണോമിക്‌സ് വകുപ്പില്‍ ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, പിറകിലേക്കായി സ്ഥാപിച്ച ഫൂട്ട്‌പെഗുകള്‍, സ്‌പോര്‍ട്ടി റൈഡിംഗ് പൊസിഷന്‍ എന്നിവയും ലഭിച്ചു.

യമഹ എംടി 07 ഉപയോഗിക്കുന്ന അതേ 689 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,750 ആര്‍പിഎമ്മില്‍ 72 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 67 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ പുതുതായി പൂര്‍ണമായും ക്രമീകരിക്കാവുന്ന 41 എംഎം കെവൈബി യുഎസ്ഡി ഫോര്‍ക്കുകളും പിറകില്‍ ലിങ്ക് ടൈപ്പ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ റേഡിയലായി സ്ഥാപിച്ച കാലിപറുകള്‍ സഹിതം 298 എംഎം ഡിസ്‌ക്കുകളും പിന്നില്‍ 245 എംഎം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.

Maintained By : Studio3