Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മക്‌ലാറന്‍ ഔദ്യോഗികമായി ഉടന്‍ ഇന്ത്യയിലെത്തും

ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളും അവയുടെ വിലയും അടുത്തയാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം  

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയില്‍ വൈകാതെ ഔദ്യോഗികമായി പ്രവേശിക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളും അവയുടെ വിലയും അടുത്തയാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, മക്‌ലാറന്‍ തങ്ങളുടെ വെബ്‌സൈറ്റിലെ കോണ്‍ഫിഗറേറ്ററില്‍ ഇപ്പോള്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ മക്‌ലാറന്‍ ഔദ്യോഗികമായി പ്രവേശിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ആദ്യ മക്‌ലാറന്‍ ഡീലര്‍ഷിപ്പ് മുംബൈയില്‍ തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍ഫിനിറ്റി കാര്‍സ് ആയിരിക്കും ഡീലര്‍. നിലവില്‍ റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ലംബോര്‍ഗിനി, പോര്‍ഷ, ബിഎംഡബ്ല്യു, മിനി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകളാണ് ഇന്‍ഫിനിറ്റി കാര്‍സ് നടത്തുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒഴിവാക്കി മക്‌ലാറന്‍ ഡീലറായി ഇന്‍ഫിനിറ്റി കാര്‍സ് മാറിയേക്കും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

പ്രതീക്ഷിക്കുന്ന വില്‍പ്പന വളരെ കുറവായിരിക്കും എന്നതിനാല്‍ തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു ഡീലര്‍ഷിപ്പ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുന്നത്. ജിടി, സ്‌പോര്‍ട്‌സ് സീരീസ്, സൂപ്പര്‍ സീരീസ്, അള്‍ട്ടിമേറ്റ് സീരീസ് എന്നീ വിഭാഗങ്ങളിലാണ് ആഗോളതലത്തില്‍ മക്‌ലാറന്‍ കാറുകള്‍ വില്‍ക്കുന്നത്. ജിടി വിഭാഗത്തില്‍ മക്‌ലാറന്‍ ജിടി മാത്രമാണ് ഏക മോഡല്‍. എന്നാല്‍ 540സി, 570ജിടി, 570എസ്, 570എസ് സ്‌പൈഡര്‍, 600എല്‍ടി, 600എല്‍ടി സ്‌പൈഡര്‍ എന്നീ മോഡലുകളാണ് സ്‌പോര്‍ട്‌സ് സീരീസില്‍ ഉള്‍പ്പെടുന്നത്.

സൂപ്പര്‍ സീരീസിലെ മോഡലുകള്‍ 720എസ്, 720എസ് സ്‌പൈഡര്‍, 765എല്‍ടി എന്നിവയാണ്. സെന്ന, സെന്ന ജിടിആര്‍, സ്പീഡ്‌ടെയ്ല്‍, എല്‍വ എന്നിവയാണ് അള്‍ട്ടിമേറ്റ് സീരീസില്‍ ഉള്‍പ്പെടുന്നത്. കൂടാതെ, ആഗോളതലത്തില്‍ ആര്‍ച്ചുറ എന്ന പുതിയ മോഡല്‍ വൈകാതെ അവതരിപ്പിക്കും. പുതിയ എംസിഎല്‍എ പ്ലാറ്റ്‌ഫോമിലാണ് മക്‌ലാറന്‍ ആര്‍ച്ചുറ നിര്‍മിക്കുന്നത്. പുതിയ ഇരട്ട ടര്‍ബോ വി6 പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ കരുത്തേകും.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

മക്‌ലാറന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കോണ്‍ഫിഗറേറ്ററില്‍ ഇന്ത്യയ്ക്കായി ജിടി, ആര്‍ച്ചുറ, 720എസ്, 720എസ് സ്‌പൈഡര്‍ എന്നീ നാല് മോഡലുകളാണ് കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി വില്‍ക്കുന്ന ആദ്യ മക്‌ലാറന്‍ കാറുകള്‍ ഇവയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഈ സൂപ്പര്‍കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. വളരെ പരിമിത എണ്ണമായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച് മക്‌ലാറന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ മക്‌ലാറന്‍ കാറുകള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ളവരെ കമ്പനി ബന്ധപ്പെട്ടുതുടങ്ങിയെന്നാണ് വിവരം. ഫെറാറി, ലംബോര്‍ഗിനി, പോര്‍ഷ എന്നിവര്‍ കൂടാതെ ബിഎംഡബ്ല്യു, മെഴ്‌സേഡസ് ബെന്‍സ്, ഔഡി എന്നീ ബ്രാന്‍ഡുകളും ഇന്ത്യന്‍ വിപണിയില്‍ മക്‌ലാറന്റെ എതിരാളികള്‍ ആയിരിക്കും.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്
Maintained By : Studio3