February 7, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിക്സലിന്‍റെ 7.3 ബില്യണിന്‍റെ ഫണ്ടിംഗ് റൗണ്ട്

1 min read

സ്പെയ്സ്ടെക് സ്റ്റാര്‍ട്ടപ്പ് പിക്സെല്‍ വ്യാഴാഴ്ച 7.3 മില്യണ്‍ ഡോളറിന്‍റെ സീഡ് റൗണ്ട് അവസാനിച്ചതായി പ്രഖ്യാപിച്ചു. പുതിയ നിക്ഷേപകരായ ഓമ്നിവോര്‍, ടെക്സ്റ്റാര്‍മാര്‍ എന്നിവരും മുന്‍ നിക്ഷേപകരായ ലൈറ്റ്സ്പീഡ് വെഞ്ച്വേഴ്സ്, ബ്ലൂം വെഞ്ചേഴ്സ്, ഗ്രോ എക്സ് എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിന്‍റെ ഭാഗമായി.

സീഡ് റൗണ്ടിന്‍റെ ഭാഗമായി നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ 5 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇപ്പോള്‍ 2.3 മില്യണ്‍ ഡോളര്‍ കൂടി ലഭ്യമായതോടെ ഫണ്ടിംഗ് റൗണ്ടിന് സമാപനമായി.

  ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി 6ന് തിരുവനന്തപുരത്ത്
Maintained By : Studio3