January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

25-ാം ഭേദഗതി നടപ്പാക്കില്ലെന്ന് മൈക്ക് പെന്‍സ്

1 min read

Washington, Jan. 7 (Xinhua) -- The screengrab from the web stream of FOX 9 shows U.S. President Donald Trump urging his supporters to "go home" after some of them stormed the Capitol in Washington, D.C. on Jan. 6, 2021. (Xinhua/IANS)

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തല്‍സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള 25-ാം ഭേദഗതി നടപ്പാക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. കഴിഞ്ഞ ആഴ്ച കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് നടന്ന പ്രതിഷേധത്തിന് ശേഷം രാഷ്ട്രം സമാധാനം വീണ്ടെടുക്കേണ്ട സമയമാണിതെന്ന് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. ട്രംപിന്റെ കാലാവധി നേരത്തേ അവസാനിപ്പിക്കാന്‍ തന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച് ഡെമോക്രാറ്റുകള്‍ വോട്ടെടുപ്പ് നടത്തും എന്ന പ്രമേയത്തിന് മറുപടിയായാണ് പെന്‍സിന്റെ കത്ത്. കൂടുതല്‍ ഭിന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. യുഎസ് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രസിഡന്റിന്റെ കഴിവില്ലായ്മ അല്ലെങ്കില്‍ വൈകല്യത്തെ പരിഹരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തതെന്നും ജനപ്രതിനിധി സഭ ഇപ്പോള്‍ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും പെന്‍സ് പറഞ്ഞു.

  2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം
Maintained By : Studio3