Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് 2021 ജീപ്പ് കോംപസ് വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 16.99 ലക്ഷം രൂപ മുതല്‍

മുംബൈ: 2021 മോഡല്‍ ജീപ്പ് കോംപസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. നാല് ട്രിമ്മുകളിലും 11 വേരിയന്റുകളിലും രണ്ട് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളിലും ഏഴ് കളര്‍ ഓപ്ഷനുകളിലും പുതിയ ജീപ്പ് കോംപസ് ലഭിക്കും. മിഡ് സൈസ് എസ് യുവിയുടെ ബുക്കിംഗ് എഫ്‌സിഎ ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നു.

സ്‌പോര്‍ട്ട്, ലോഞ്ചിറ്റിയൂഡ് (ഒ), ലിമിറ്റഡ് (ഒ), പുതുതായി എസ് എന്നിവയാണ് നാല് ട്രിം ഓപ്ഷനുകള്‍. 80ാം ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ എന്ന പ്രത്യേക പതിപ്പ് കൂടി ഇതോടൊപ്പം പുറത്തിറക്കി. ഗാലക്‌സി ബ്ലൂ, ടെക്‌നോ ഗ്രീന്‍, ബ്രൈറ്റ് വൈറ്റ്, മാഗ്‌നീസിയോ ഗ്രേ, ബ്രില്യന്റ് ബ്ലാക്ക്, എക്‌സോട്ടിക് റെഡ്, മിനിമല്‍ ഗ്രേ എന്നിവയാണ് പെയിന്റ് സ്‌കീമുകള്‍. ടെസ്റ്റ് ഡ്രൈവ്, ഡെലിവറി എന്നിവ ഫെബ്രുവരി രണ്ടിന് ആരംഭിക്കും.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഓപ്ഷനുകള്‍. ആദ്യ എന്‍ജിന്‍ 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി പുറത്തെടുക്കും. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഡീസല്‍ എന്‍ജിന്റെ ഓപ്ഷനുകളാണ്. സാന്‍ഡ്/മഡ്, സ്‌നോ, ഓട്ടോ എന്നിവ വിവിധ ടെറെയ്ന്‍ മോഡുകളാണ്. 4 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കോംബിനേഷനില്‍ ഡീസല്‍ വേര്‍ഷന്‍ ലഭിക്കും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിന്‍

സ്‌പോര്‍ട്ട് എംടി ….. 16.99 ലക്ഷം രൂപ

സ്‌പോര്‍ട്ട് ഡിസിടി……. 19.49 ലക്ഷം രൂപ

ലോഞ്ചിറ്റിയൂഡ് (ഒ) ഡിസിടി…… 21.29 ലക്ഷം രൂപ

ലിമിറ്റഡ് (ഒ) ഡിസിടി……. 23.29 ലക്ഷം രൂപ

എസ് ഡിസിടി …….. 25.29 ലക്ഷം രൂപ

80ാം ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ ഡിസിടി………. 23.76 ലക്ഷം രൂപ

 

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍

സ്‌പോര്‍ട്ട് എംടി…… 18.69 ലക്ഷം രൂപ

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ലോഞ്ചിറ്റിയൂഡ് (ഒ) എംടി ……. 20.49 ലക്ഷം രൂപ

ലിമിറ്റഡ് (ഒ) എംടി …….. 22.49 ലക്ഷം രൂപ

ലിമിറ്റഡ് (ഒ) 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്…… 26.29 ലക്ഷം രൂപ

എസ് എംടി……… 24.49 ലക്ഷം രൂപ

എസ് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് … 28.29 ലക്ഷം രൂപ

80ാം ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ എംടി…….. 22.96 ലക്ഷം രൂപ

80ാം ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് …. 26.76 ലക്ഷം രൂപ

 

Maintained By : Studio3