Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള അരങ്ങേറ്റം ഇന്ത്യയില്‍ : സ്‌കോഡ കുശാക്ക് മാര്‍ച്ചിലെത്തും

എന്‍ജിന്‍ ഓപ്ഷനുകളുടെ സ്‌പെസിഫിക്കേഷനുകളും എസ് യുവിയുടെ വലുപ്പം സംബന്ധിച്ച അളവുകളും ക്രീച്ചര്‍ കംഫര്‍ട്ടുകളുടെ വിശദാംശങ്ങളും പുറത്തുവന്നു

ന്യൂഡെല്‍ഹി: സ്‌കോഡ കുശാക്ക് മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തും. ചെക്ക് കാര്‍ നിര്‍മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എന്‍ജിന്‍ ഓപ്ഷനുകളുടെ സ്‌പെസിഫിക്കേഷനുകളും എസ് യുവിയുടെ വലുപ്പം സംബന്ധിച്ച അളവുകളും ക്രീച്ചര്‍ കംഫര്‍ട്ടുകളുടെ വിശദാംശങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമാണ് ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിക്കുന്ന സ്‌കോഡ കുശാക്ക് അടിസ്ഥാനമാക്കുന്നത്. 2,651 മില്ലിമീറ്ററാണ് വീല്‍ബേസ്. കണ്‍സെപ്റ്റ് വാഹനത്തിന്റെ വീല്‍ബേസിനേക്കാള്‍ 20 എംഎം കുറവ്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ടോപ് വേരിയന്റുകളില്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കും. ടെയ്ല്‍ ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും എല്‍ഇഡി ആയിരിക്കും. ഇന്ത്യയില്‍ സ്‌കോഡയുടെ ആദ്യ കണക്റ്റഡ് കാര്‍ ആയിരിക്കും കുശാക്ക്.

ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവയുടെ കൂടെ ‘മൈസ്‌കോഡ കണക്റ്റ്’ ടെക് നല്‍കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്.

മെക്കാനിക്കല്‍ കാര്യങ്ങളിലേക്ക് വന്നാല്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ ഓപ്ഷനുകള്‍ നല്‍കും. പോളോ, റാപ്പിഡ് മോഡലുകള്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍, കറോക്കിന് കരുത്തേകുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ എന്നിവ ഓപ്ഷനുകളായിരിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ആറ് എയര്‍ബാഗുകള്‍ (മുന്‍ നിരയില്‍ വശത്തെ എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ ഓപ്ഷണല്‍) ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കും. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റെയ്ന്‍ ആന്‍ഡ് ലൈറ്റ് സെന്‍സറുകള്‍, ക്രൂസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ടോപ് വേരിയന്റുകളില്‍ നല്‍കും.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌കോഡ വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റ് എസ് യുവിയാണ് സ്‌കോഡ കുശാക്ക് എന്ന പേരില്‍ വിപണിയിലെത്തുന്നത്. പുതിയ മോഡലിന് ഈയിടെയാണ് കുശാക്ക് എന്ന പേര് നല്‍കിയത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയാണ് പ്രധാന എതിരാളികള്‍.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്
Maintained By : Studio3