വിദേശ നാണ്യ ശേഖരം 4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു
ജനുവരി ഒന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.483 ബില്യൺ ഡോളർ ഉയർന്നു.റിസർവ് ബാങ്കിന്റെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് അനുസരിച്ച് ഡിസംബർ 25 ന് അവസാനിച്ച ആഴ്ചയിൽ റിപ്പോർട്ട് ചെയ്ത 580.841 ബില്യൺ ഡോളറിൽ നിന്ന് കരുതൽ ധനം 585.324 ബില്യൺ ഡോളറായി ഉയർന്നു. വിദേശ കറൻസി ആസ്തികൾ (എഫ്‌സിഎ),ഗോള്‍ഡ് റിസര്‍വ്, സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്‌ഡിആർ), അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) റിസര്‍വ് എന്നിവയാണ് എന്നിവയാണ് ഇന്ത്യയുടെ ഫോറെക്സ് റിസര്‍വില്‍ ഉള്‍പ്പെടുന്നത്.. ഫോറെക്സ് റിസര്‍വ് ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ എഫ്‌സിഎകൾ ജനുവരി ഒന്നിന് അവസാനിച്ച ആഴ്ചയിൽ 4.168 ബില്യൺ ഡോളർ ഉയർന്ന് 541.642 ബില്യൺ ഡോളറിലെത്തി.കൂടാതെ, രാജ്യത്തെ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 315 മില്യൺ ഡോളർ വർദ്ധിച്ച് 37.026 ബില്യൺ ഡോളറായി.എന്നിരുന്നാലും, എസ്ഡിആർ മൂല്യം 1.510 ബില്യൺ ഡോളറായി തുടരുന്നു.അതുപോലെ, ഐഎംഎഫുമായുള്ള രാജ്യത്തിന്‍റെ കരുതൽ സ്ഥാനം 5.145 ബില്യൺ ഡോളറായി തുടരുന്നു.