November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ധനക്കമ്മി 7.4%-ലേക്ക് എത്തിയേക്കും- എസ്ബിഐ റിപ്പോര്‍ട്ട്

1 min read

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 7.4 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്ന് എസ്ബിഐ ഇക്കോറാപ് റിപ്പോർട്ട്.പുതുക്കിയ വിലയിരുത്തല്‍ പ്രകാരം നടപ്പു സാമ്പത്തിക വർഷം റിയല്‍ ജിഡിപി 7.7 ശതമാനം ചുരുങ്ങും. നോമിനല്‍ ജിഡിപി വളർച്ച (-) 4.2 ശതമാനമായിരിക്കും. അടുത്ത സാമ്പത്തിക വര്‍ഷം നോമിനല്‍ ജിഡിപി15 ശതമാനം വർധിച്ച് 224.04 ലക്ഷം കോടി രൂപയാകുമെന്നും വിലയിരുത്തുന്നു.

ഈ സാമ്പത്തിക വർഷം ധനക്കമ്മി 14.46 ലക്ഷം കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. പുതുക്കിയ നോമിനല്‍ ജിഡിപി വിലയിരുത്തലിന്‍റെ 7.4 ശതമാനം ആയിരിക്കും.കേന്ദ്രത്തിന്റെ അറ്റ ​​വിപണി വായ്പ 8.8 ലക്ഷം കോടി രൂപയായിരിക്കും. 2.7 ലക്ഷം കോടി രൂപ തിരിച്ചടവോടെ മൊത്ത വായ്പ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ 11.5 ലക്ഷം കോടി രൂപയായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ
Maintained By : Studio3