Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമീര്‍ ചന്ദ് ജഗദീഷ് കുമാര്‍ (എക്സ്പോര്‍ട്ട്) ഐപിഒ

1 min read

കൊച്ചി: ഇന്ത്യയിലെ ബസുമതി അരിയുടെയും വിവിധ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെയും സംസ്കരണ, കയറ്റുമതി കമ്പനിയായ അമീര്‍ ചന്ദ് ജഗദീഷ് കുമാര്‍ (എക്സ്പോര്‍ട്ട്) ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 മാര്‍ച്ച് 24 മുതല്‍ 27 വരെ നടക്കും. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 201 മുതല്‍ 212 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 70 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 70 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, കീനോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ . കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

  ഷവോമി ടിവി എഫ്എക്‌സ് മിനി എല്‍ഇഡി സീരീസ്
Maintained By : Studio3