Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

1 min read

കൊച്ചി: ബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഈ വര്‍ഷം 33,000 പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഷര്‍ ഒ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിഷാദ് എ.കെ, അബ്ദുള്ള ഇബ്രാഹിം, പ്രതം സി.ഇ.ഒ രുക്മിണി ബാനര്‍ജി, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പരിപാടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനവുമായി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിലാണ് വേരൂന്നിയിരിക്കുന്നതെന്നും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ ഇടങ്ങളിലാണ് 2026-2027 വര്‍ഷത്തില്‍ 200 കോടി രൂപയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. 15 പ്രധാന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള മൈക്രോ ലേണിംഗ് സെന്ററുകളും പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ 114 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയില്‍ ഭക്ഷണ വിതരണത്തിനായി 30 കോടി രൂപയും ആരോഗ്യ മേഖലയില്‍ 14.2 കോടി രൂപയും ഈ വര്‍ഷം ചെലവഴിക്കും. അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനുള്ള ‘ഗ്രാന്റ് മാ ഹോം’ പദ്ധതി ഉള്‍പ്പെടെയുള്ള പാര്‍പ്പിട പദ്ധതികള്‍ക്കായി 25 കോടി രൂപയും മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 6.8 കോടി രൂപയും പരിസ്ഥിതി സംരക്ഷണത്തിനായി 10 കോടി രൂപയും നീക്കി വെയ്ക്കും. രാജ്യത്തിന്റെ കരുത്ത് മാനവശേഷിയാണെന്നും മാനവശേഷി വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകുകയുള്ളൂവെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. സി.എസ്.ആര്‍ മേഖലയില്‍ വിവിധ പദ്ധതികളിലായി വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് സമൂഹത്തില്‍ സുസ്ഥിരവും ദീര്‍ഘകാല മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും പറഞ്ഞു. മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികത്തോടനുബന്ധിച്ച് 18 സംസ്ഥാനങ്ങളിലെ 284 ജില്ലകളില്‍ നിന്നുള്ള 33,000 പെണ്‍കുട്ടികള്‍ക്കാണ് ഈ വര്‍ഷം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ ഇതിനകം 1,15,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ കീഴിലുള്ള മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയാണ് സി.എസ്.ആര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ഗ്രൂപ്പിന്റെ ആരംഭം മുതല്‍ തന്നെ കമ്പനിയുടെ അന്തിമ വ്യാപര ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.

  ആക്സിസ് നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഇന്‍ഡക്സ് ഫണ്ട്

7 thoughts on “200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

  1. Impressive CSR commitment from Malabar Gold & Diamonds! When major companies across sectors—from jewelry to wagi777 games—prioritize education and women’s empowerment, it creates real lasting impact. This 200-crore initiative benefiting 200,000+ lives sets a benchmark for responsible business leadership.

  2. Empowering 33,000 girls through education sets a remarkable benchmark for CSR! As digital platforms grow, integrating social impact becomes essential. The slotsgo app demonstrates how tech sectors can support community development while maintaining user engagement.

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3