Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റൽ സാക്ഷരതയിൽ ഇന്ത്യ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് യുഎൻഡിപി

ന്യൂഡെൽഹി: ഡിജിറ്റൽ പണമിടപാടുകളിലുള്ള വർധന കണക്കിലെടുത്ത് ഇന്ത്യയിൽ ഡിജിറ്റൽ, ധനകാര്യ സാക്ഷരത വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ (യുഎൻഡിപി) ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗം സോഷ്യൽ ഇംപാക്ട് ഇൻവെസ്റ്റ്മെന്റ്സ് ഉപദേഷ്ടാവ് കരൺരാജ് ചൌധരി. പ്രധാൻമന്ത്രി ജൻ ധൻ യോജന വഴി
കോവിഡ് ദുരിതാശ്വാമടക്കമുള്ള സർക്കാർ സഹായങ്ങൾ നേരിട്ട് ബാങ്ക് എക്കൌണ്ടുകളിൽ നിക്ഷേപിച്ച് ജനങ്ങളുടെ ബാങ്ക് ഇടപെടലുകൾ വർധിപ്പിക്കുന്നതിനുള്ള നിരവധി നടപടികൾ ഇന്ത്യാ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ധനകാര്യ, ഡിജിറ്റൽ സാക്ഷരതയിലുള്ള വിടവ് നികത്തി ഈ എക്കൌണ്ടുകൾ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക രാജ്യത്ത് ഒരു വെല്ലുവിളിയായി അവശേഷിക്കുന്നതായി കരൺരാജ് ചൌധരി നിരീക്ഷിച്ചു.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

പ്രധാന പണമിടപാട് രീതിയെന്നോണം ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്. താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാൻ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ മത്സരം നിലനിൽക്കുന്ന സ്ഥിതിക്ക് ഇത്തരം സേവനങ്ങൾ അവരിലേക്ക് എത്തുന്നുണ്ടെന്നും ആവശ്യാനുസരണം അവ ഉപയോഗിക്കാൻ അവർക്ക് കഴിയുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ, ധനകാര്യ സാക്ഷരത മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ചൌധരി അഭിപ്രായപ്പെട്ടു. കുറഞ്ഞ ചിലവിലുള്ള പണമയക്കൽ സേവനങ്ങളെ ആശ്രയിക്കുന്ന പ്രവാസികൾ ഉൾപ്പടെ
ബിഒപി( ഒരു രാജ്യത്തുള്ള സ്ഥാപനങ്ങൾ ലോകത്തിന്റെ മറ്റിടങ്ങളുമായി നിശ്ചിത കാലഘട്ടത്തിൽ നടത്തുന്ന എല്ലാ ഇടപാടുകളുടെയും സ്റ്റേറ്റ്മെന്റാണ് ബാലൻസ് ഓഫ് പേയ്മെന്റ്സ് അഥവാ ബിഒപി) വിഭാഗത്തിലുള്ളർക്ക് യോജിച്ച പണമിടപാട് മാർഗങ്ങളും ഉൽപ്പന്നങ്ങളും കണ്ടെത്തുന്നതിനുള്ള സാധ്യതകൾ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ചൌധരി പറഞ്ഞു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഡിജിറ്റൽ ഇന്ത്യ ഉദ്യമത്തിലൂടെ രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിലും അവികസിത മേഖലകളിലും സ്മാർട്ട്ഫോണുകളും ഇന്റെർനെറ്റും എത്തിക്കാനായെന്നും ഡിജിറ്റൽ പണമിടപാടുകളുടെ പ്രചാരം വർധിപ്പിക്കാൻ ഇത് സഹായകമാകുമെന്നും ചൌധരി അഭിപ്രായപ്പെട്ടു.

 

Maintained By : Studio3