ഡിസംബര്‍: ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ 8.5 % വളര്‍ച്ച
1 min read2020 ഡിസംബറിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണി 8.5 ശതമാനം വളർച്ച നേടിയെന്ന് ഇന്‍ഡ്-റാ റിപ്പോര്‍ട്ട്. ഇതനുസരിച്ച്, 2020 ഡിസംബറിൽ മുന്‍വര്‍ഷം ഡിസംബറിനെ അപേക്ഷിച്ചുള്ള വോളിയം വളർച്ച 0.3%, വിലയിലെ വളർച്ച 5%, പുതിയ ഉൽപ്പന്നങ്ങൾ 3.1% എന്നിങ്ങനെയാണെന്ന് റിപ്പോർട്ട് പറയുന്നു.
ഉത്സവങ്ങളും കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയും മൂലം 2020 നവംബറിലെ വളർച്ച പരിമിതപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം വൈദ്യസഹായം തേടുന്നതിലേക്ക് രോഗികള്‍ മാറിയിരുന്നു.