Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനതാദളിനെ ശക്തിപ്പെടുത്താന്‍ കുമാരസ്വാമി

1 min read

ബെംഗളൂരു: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി നോതാവുമായ എച്ച് ഡി കുമാരസ്വാമി. സംസ്ഥാനത്ത് നേരിട്ട തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷമാണ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനായി ബിജെപിയുടെ മാതൃക സ്വീകരിച്ച് അതില്‍ മാറ്റം വരുത്തുമെന്ന് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് കുമാരസ്വാമി പറഞ്ഞു. ഹിന്ദുത്വ തത്ത്വചിന്തയെ ഉള്‍ക്കൊള്ളുന്നതിനൊപ്പം മറ്റുള്ളവരുടെയും വിശ്വാസം ആര്‍ജിക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബൂത്തുലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ്

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പത്ത് ലക്ഷംപേരെ അംഗങ്ങളാക്കാനാണ് ജെഡിഎസ് ലക്ഷ്യമിടുന്നത്. ജനതാദളിന്റെ യുവജനവിഭാഗത്തിന് അഞ്ച്‌ലക്ഷം അംഗങ്ങള്‍ ഉണ്ടായിരിക്കുകയും വേണം. അവര്‍ സംസ്ഥാനത്തുടനീളം സജീവമായിരിക്കുകയും വേണം. അതേസമയം തന്റെ 35 മിനിറ്റ് പ്രസംഗത്തില്‍, ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനോ പാര്‍ട്ടിയെ ലയിപ്പിക്കാനോ യാതൊരു നീക്കവുമില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

Maintained By : Studio3