Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷവോമി ടിവി എഫ്എക്‌സ് മിനി എല്‍ഇഡി സീരീസ്

കൊച്ചി: പുതിയ സ്മാര്ട്ട് ടെലിവിഷന്‍ ശ്രേണിയായ ഫയര്‍ ടിവി ബില്‍റ്റ് ഇന്‍ ഉള്‌ക്കൊള്ളുന്ന ഷവോമി ടിവി എഫ്എക്‌സ് മിനി എല്‍്ഇഡി സീരീസ് ഷവോമി ഇന്ത്യ പുറത്തിറക്കി. 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളില്‍് ലഭ്യമായ ഈ സീരീസ്, അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യ, ആഴമേറിയ ശബ്ദാനുഭവം, ബുദ്ധിപരമായ ഫീച്ചറുകള്‍, തടസമില്ലാത്ത കണ്ടന്റ് ആക്‌സസ് എന്നിവ സംയോജിപ്പിച്ച് കൂടുതല്‍് ആകര്ഷകമായ കാഴ്ചാനുഭവം നല്കുന്നതായി ഷവോമി ഇന്ത്യ ചീഫ് ബിസിനസ് ഓഫീസര്‍് സന്ദീപ് സിംഗ് അറോറ പറഞ്ഞു. എംഇഎംസി, ഓട്ടോ ലോ ലാറ്റന്‍്‌സി മോഡ് തുടങ്ങിയ സവിശേഷതകള്‍ കൂടുതല്‍ മിനുസമാര്‍ന്ന ചലനവും കുറഞ്ഞ ലാഗും നല്കുന്നു. 55, 65, 75 ഇഞ്ച് മോഡലുകളിലെ ഡിഎല്‍്ജി 120 ഹെര്ട്്‌സ് പിന്തുണ അനുയോജ്യമായ ഉള്ളടക്കങ്ങളിൽ കൂടുതൽ പ്രതികരണശേഷിയുള്ളതും ആഴമേറിയതുമായ അനുഭവം നല്കുന്നു. ഷവോമി ടിവി എഫ്എക്‌സ് മിനി എൽ ഇ ഡി സീരീസ് എംഐ.കോം, ആമസോണ്‍.ഐഎന്‍, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍, ഓഫ്‌ലൈന്‍ പങ്കാളി ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിൽ ലഭ്യമാണ്. 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 75 ഇഞ്ച് മോഡല്‍ പിന്നീട് ലഭ്യമാക്കും. 43 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ യഥാക്രമം 29,999,39,999,59,999,79,999 വിലകളില്‍ ലഭ്യമാണ്.

  ആര്‍ജിസിബി എംഎസ് സി ബയോടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചുഅപേക്ഷിക്കാം
Maintained By : Studio3