Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാക്ക് പാക്കേജിംഗ് ഐപിഒ

കൊച്ചി: പാക്കേജിങ് സേവന ദാതാക്കളായ നാക്ക് പാക്കേജിംഗ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. 380 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 35 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 161 മുതൽ 170 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 88 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 88 ന്റെ ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരിയൊന്നിന് 16 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. സിസ്റ്റമാറ്റിക്സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, പാന്റോമത്ത് ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  199.75 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവുമായി സുമീത് ഇന്‍ഡസ്ട്രീസ്
Maintained By : Studio3