Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘റൊസാന എസ്ഐപി’; പ്രതിദിനം വെറും 10 രൂപ മുതല്‍ നിക്ഷേപിക്കാം

1 min read

കൊച്ചി: പ്രമുഖ അസറ്റ് മാനേജ്മെന്‍റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് സാധാരണക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൂടുതല്‍ എളുപ്പമാക്കുന്നതിനായി ‘റൊസാന എസ്ഐപി’ എന്ന പുതിയ ഡിജിറ്റല്‍ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഈ മേഖലയിലെ തന്നെ ആദ്യത്തെ ബണ്ടില്‍ഡ് ഡെയ്ലി എസ്ഐപി ആണിത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ഒരു സ്കീമില്‍ വെറും 10 രൂപ നിരക്കില്‍ വിവിധ ആക്സിസ് മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. റൊസാന എസ്ഐപി വഴി നിക്ഷേപകര്‍ക്ക് ഒരേസമയം 10 സ്കീമുകള്‍ വരെ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനാകും. കുറഞ്ഞത് രണ്ട് സ്കീമുകളിലെങ്കിലും നിക്ഷേപം നടത്തണം. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് ഈ തുക വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്, പ്രതിദിന നിക്ഷേപത്തിന് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്, ആക്സിസ് സ്മോള്‍ ക്യാപ് ഫണ്ട്, ആക്സിസ് വാല്യൂ ഫണ്ട്, ആക്സിസ് ഗോള്‍ഡ് ഫണ്ട്, ആക്സിസ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ട്, ആക്സിസ് മിഡ് ക്യാപ് ഫണ്ട്, ആക്സിസ് ഫ്ളെക്സി ക്യാപ് ഫണ്ട്, ആക്സിസ് ലാര്‍ജ് ക്യാപ് ഫണ്ട്, ആക്സിസ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്, ആക്സിസ് അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്, ആക്സിസ് ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് എന്നിവയാണ് നിക്ഷേപകര്‍ക്കായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന സ്കീമുകള്‍. രാജ്യത്ത് എസ്ഐപി നിക്ഷേപങ്ങളില്‍ വലിയ കുതിച്ചുചാട്ടമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പുതിയ നിക്ഷേപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ കുറഞ്ഞ സമ്പാദ്യം, നിക്ഷേപത്തെക്കുറിച്ചുള്ള അറിവില്ലായ്മ, വിപണിയിലുള്ള ആശങ്ക എന്നിവ പരിഹരിക്കാനാണ് റൊസാന എസ്ഐപി ലക്ഷ്യമിടുന്നത്. ചെറിയ തുകകളിലൂടെ ആദ്യമായി നിക്ഷേപിക്കുന്നവര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥിരവരുമാനമില്ലാത്തവര്‍, ഗിഗ് തൊഴിലാളികള്‍ തുടങ്ങിയവരിലേക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.

  കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി
Maintained By : Studio3