Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെഡ്ഇബി ജ്യൂക്ക് ബാര്‍ 9800 ഡിബ്ല്യുഎസ് പ്രോ പുറത്തിറക്കി സെബ്രോണിക്‌സ്

1 min read

ന്യൂഡെല്‍ഹി: സെബ്രോണിക്‌സ് സെഡ്ഇബി-ജ്യൂക്ക് ബാര്‍ 9800 ഡിബ്ല്യുഎസ് പ്രോ ഡോള്‍ബി ആറ്റ്‌മോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വയര്‍ലെസ് സബ്‌വൂഫര്‍ സഹിതം ഡോള്‍ബി ആറ്റ്‌മോസ് സൗണ്ട്ബാറിന് 20,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടിലും രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ലഭിക്കും.

വോള്‍ മൗണ്ട് സഹിതമാണ് സെബ്രോണിക്‌സ് സെഡ്ഇബി-ജ്യൂക്ക് ബാര്‍ 9800 ഡിബ്ല്യുഎസ് പ്രോ വരുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് എവിടെയും വെയ്ക്കാവുന്ന 16.51 സെമീ വയര്‍ലെസ് സബ്‌വൂഫര്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്പെടും.

ക്വാഡ് 6.35 സെമീ ഡ്രൈവറുകളും ഇരട്ട 5.08 സെമീ ഡ്രൈവറുകളുമാണ് സൗണ്ട്ബാറില്‍ നല്‍കിയത്. ഇത് മികച്ച ഓഡിയോ ക്ലാരിറ്റി നല്‍കും. ഡോള്‍ബി ആറ്റ്‌മോസ് സൗണ്ട്ബാര്‍ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡാണ് സെബ്രോണിക്‌സ് എന്ന് ഇ-സെബ്രോണിക്‌സ് ഡയറക്റ്റര്‍ പ്രദീപ് ദോഷി പറഞ്ഞു. വീടുകളിലെ വിനോദ അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ വഴി സൗണ്ട്ബാര്‍ എളുപ്പത്തില്‍ പെയര്‍ ചെയ്യാം. നിങ്ങളുടെ ഫോണില്‍നിന്ന് വയര്‍ലെസായി മ്യൂസിക് സ്ട്രീമിംഗ് സാധിക്കും. യുഎസ്ബി/ഓക്‌സ്, എച്ച്ഡിഎംഐ എന്നിവയും ഓപ്ഷനുകളാണ്.

Maintained By : Studio3