Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആന്ധ്രാപ്രദേശ് ക്ഷേത്രാക്രമണങ്ങള്‍ക്ക് പിന്നില്‍ നായിഡുവെന്ന് വൈഎസ്ആര്‍സിപി

അമരാവതി: ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കുപിന്നില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു ആണെന്ന് വൈഎസ്ആര്‍സിപി നേതാവും രാജ്യസഭാ അംഗവുമായ വി വിജയസായി റെഡ്ഡി ആരോപിച്ചു. അദ്ദേഹം ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു. നായിഡുവിന്റെ പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധതയോ നീതിയോ ലജ്ജയോ ഇല്ല. ഇങ്ങനെയൊരു നേതാവ് ഇന്ന് ജനങ്ങളോട് ഒരു ധര്‍മ്മ പരിക്രമ യാത്രയ്ക്കായി ആഹ്വാനം ചെയ്യുന്ന വ്യക്തിയായി മാറി. ജനങ്ങളെ ഭയപ്പെടാതെ അവരെ അദ്ദേഹം പരിഹസിക്കുകയാണ്. നായിഡുവിന്റെ മാനസിക നില ആശങ്കാജനകമാണെന്നും രാജ്യസഭാ എംപി പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

രാഷ്ട്രീയമായി, നായിഡു തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹമിപ്പോള്‍. മതപരമായ ഭിന്നതകളോടെ തന്റെ രാഷ്ട്രീയ ജീവിതം സംരക്ഷിക്കാനാണ് ടിഡിപി നേതാവ് ശ്രമിക്കുന്നത്. എന്നാല്‍ അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ എല്ലാ ജനങ്ങളും ഇന്ന് ഒറ്റക്കെട്ടാണ്,റെഡ്ഡി പറഞ്ഞു.

അതേസമയം അതേസമയം, പശ്ചിമ ഗോദാവരി ജില്ലയിലെ ദുരൂഹ രോഗത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയായണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. രോഗം വ്യാപിക്കുകയാണെന്നും അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണ്.

രാഷ്ട്രീയ പകപോക്കലിനുള്ള അവസരമല്ലിതെന്നും ഭരണാധികാരികള്‍ പൊതുജനാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.തങ്ങളുടെ ഡ്രെയിനേജ് സംവിധാനം ദയനീയമായ അവസ്ഥയിലാണെന്ന് കോമിരെപള്ളി ഗ്രാമവാസികള്‍ പറയുന്നു.സുരക്ഷിതമായ കുടിവെള്ളം പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി
Maintained By : Studio3