ഡിസംബര്‍: മൊത്തവില പണപ്പെരുപ്പം 1.2%-ലേക്ക് ചുരുങ്ങി
ഭക്ഷ്യവിലക്കയറ്റം കുറഞ്ഞതിനാൽ ഡിസംബറിലെ മൊത്ത പണപ്പെരുപ്പം 1.22 ശതമാനമായി കുറഞ്ഞു. മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 1.55 ശതമാനമായിരുന്നു. ഉള്ളി വില കുത്തനെ ഇടിഞ്ഞതിനാൽ ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം 0.92 ശതമാനമായി കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 2.76 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ പണപ്പെരുപ്പം 1.11 ശതമാനം ഇടിഞ്ഞു. നവംബറില്‍ 3.94 ശതമാനം ഉയർന്ന സ്ഥാനത്താണിത്. ഇന്ധന, വൈദ്യുതി സൂചികയിൽ 8.72 ശതമാനം ഇടിവ് പ്രകടമായി. നവംബറിൽ 9.87 ശതമാനം ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. മാനുഫാക്ചറിംഗ് ഉൽപന്നങ്ങളുടെ പണപ്പെരുപ്പം ഡിസംബറില്‍ 4.24 ശതമാനം ഉയർന്നു. മുന്‍മാസത്തില്‍ ഇത് 2.97 ശതമാനം ആയിരുന്നു.
ചില്ലറ പണപ്പെരുപ്പം കാണിക്കുന്ന ഉപഭോക്തൃ വില സൂചിക 2020 ഡിസംബറിൽ 4.59 ശതമാനമായി കുറഞ്ഞിരുന്നു. നവംബറിൽ ഇത് 6.93 ശതമാനമായിരുന്നു.