Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

1 min read

PM at the flagging off ceremony of Vande Bharat Express, in Telangana on April 8, 2023.

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 3 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
‘മേക്ക് ഇൻ ഇന്ത്യ’, ആത്മനിർഭർ ഭാരത് എന്നീ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട്, അത്യാധുനിക വന്ദേ ഭാരത് എക്‌സ്‌പ്രസ് മുംബൈ-ഗോവ റൂട്ടിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങൾക്ക് വേഗത്തിലും സുഖത്തിലും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും  ചെയ്യും. . രാജ്യത്ത് ഓടുന്ന 19-ാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ട്രെയിൻ ഓടുന്നത്. ഏകദേശം ഏഴര മണിക്കൂറിനുള്ളിൽ ഇത് യാത്ര പൂർത്തിയാക്കും . ഈ  രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു മണിക്കൂർ യാത്രാ സമയം ലാഭിക്കാൻ സഹായിക്കും. ലോകോത്തര സൗകര്യങ്ങളും കവാച് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാരത്തിന് ഉയർച്ച നൽകും.

Maintained By : Studio3