September 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സത്വര നടപടി ആവശ്യം :  ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ 

1 min read

പുതിയ വൈറസ് വകഭേദങ്ങളുടെ വരവോടെ, ഒരു പ്രദേശത്തുള്ളവരില്‍ ഒരിക്കല്‍ രോഗം വന്നു ഭേദമായാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്നും പിന്നീട് ആ ഭാഗത്തു രോഗം വരില്ല എന്നുമുള്ള ധാരണ തിരുത്തപ്പെട്ടു

കൊച്ചി :സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍(ഐ.എം.എ). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും, കോവിഡ് ഐ.സി.യുകള്‍ നിറഞ്ഞു തുടങ്ങുന്നതും സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളും ജഗ്രതയും ഏര്‍പ്പെടുത്തേണ്ടതിന്റെ സൂചനയാണെന്ന് ഐ.എം.എ സയന്റിഫിക് അഡ്വൈസര്‍ ഡോ. രാജീവ് ജയദേവന്‍, ഐ.എം.എ കൊച്ചി  പ്രസിഡന്റ് ഡോ.ടി.വി.രവി , സെക്രട്ടറി ഡോ.അതുല്‍ മാനുവല്‍ എന്നിവര്‍ പറഞ്ഞു.

  ആക്‌സിസ് നിഫ്റ്റി 500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട്

എറണാകുളം ജില്ലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത്. ട്രാവല്‍ ഹബ്ബും, ജനനിബിഡ വാണിജ്യ വ്യാപാര കേന്ദ്രവുമായ എറണാകുളത്ത് മറ്റിടങ്ങളില്‍ നിന്നും വൈറസ് വീണ്ടും വീണ്ടും എത്തിപ്പെടാന്‍ ഇടയാവുന്നു. ജനങ്ങളുടെ ജാഗ്രതയില്‍ കുറവുണ്ടായാല്‍ കണക്കുകളില്‍ മാറ്റം വരുന്നത് ഒരു മാസമെങ്കിലും കഴിഞ്ഞായിരിക്കും. അപ്പോഴേയ്ക്കും ലണ്ടനിലേതു പോലെ 35 പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കാം. കോവിഡ് മൂലം ആശുപത്രികള്‍ നിറയുന്നു എന്നു വന്നാല്‍ ലോക്ക് ഡൌണ്‍ വേണ്ടി വന്നേക്കാം. എന്നാല്‍ സമ്പന്ന രാഷ്ട്രമായ ബ്രിട്ടനെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന് ഇനി ഒരു ലോക്ക് ഡൗണ്‍ താങ്ങാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഐഎംഎ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

  നിക്ഷേപകര്‍ക്കായി തടസ്സരഹിത ജിസിസികള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കാന്‍ മാര്‍ഗ്ഗരേഖ

പുതിയ വൈറസ് വകഭേദങ്ങളുടെ വരവോടെ, ഒരു പ്രദേശത്തുള്ളവരില്‍ ഒരിക്കല്‍ രോഗം വന്നു ഭേദമായാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്നും പിന്നീട് ആ ഭാഗത്തു രോഗം വരില്ല എന്ന ധാരണ തിരുത്തപ്പെട്ടിരിക്കുകായാണ്. തീവ്രമായി രോഗം ‘വന്നു പോയ’ ഇടങ്ങളിലും കൂടുതല്‍ ശക്തിയോടെ രോഗം തിരിച്ചുവരുന്ന സ്ഥിതിയു‍ണ്ട്. ഈ അവസ്ഥ വരും മാസങ്ങളില്‍ ഉണ്ടാവാതിരിക്കണെമെങ്കില്‍ എറെ മുന്‍കരുതലുകള്‍ വേണ്ടി വരുമെന്ന് ഐ‍എംഎ അഭിപ്രായപ്പെട്ടു. വൈറസ് ഇന്‍ഫെക്ഷന്‍ പൂര്‍ണമായും തടയുന്നില്ലെങ്കിലും, വൈറസ് ബാധിച്ചാല്‍ തീവ്ര രോഗം വരാതെ സുരക്ഷിതമായ, വ്യക്തിഗതമായ സംരക്ഷണം വാക്‌സിന്‍ നല്‍കുന്നു. എന്നാൽ വാക്‌സിന്‍ എടുത്തവരും രോഗം പരത്താന്‍ ഇടയുണ്ട്. അതിനാല്‍ വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്തുടർന്ന സ്ട്രാറ്റെജിയാണ് ഇവിടെയും ആവശ്യം.

  ഏജിസ് ഫെഡറൽ ലൈഫ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ

ഒത്തു ചേരലുകള്‍ തീർത്തും ഉപേക്ഷിക്കണം. അവനവന്റെ സൊഷ്യല്‍ ബബിള്‍ (social bubble) അഥവാ അടുത്ത് ഇടപഴകുന്നവരുടെ സംഖ്യ പരമാവധി ചുരുക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. ബബിളുകള്‍ തമ്മില്‍ കൂടിച്ചേരാതെ (overlap) സൂക്ഷിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കണം. പ്രായമായവരെ സംരക്ഷിക്കുകയും അവര്‍ക്ക് വാക്‌സിന്‍ എത്തിച്ചു കൊടുക്കുകയും വേണം. ഈ മാരക വൈറസിനെതിരെ സമൂഹം ഏറെ നാള്‍ ഒരുമിച്ചു നിന്നാലേ രാജ്യം കോവിഡ് മുക്തമാകൂവെന്നും ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് കൂടിയായ ഡോ. രാജീവ് ജയദേവന്‍ അഭിപ്രായപ്പെട്ടു.

Maintained By : Studio3