December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായു മലിനീകരണം അന്ധതയ്ക്കുള്ള സാധ്യത വർധിപ്പിക്കും

1 min read

കാലക്രമേണയുള്ള, ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത, ഏയ്ജ് റിലേറ്റഡ് മാക്യുലാർ ഡിജനറേഷൻ(എഎംഡി) എന്നറിയപ്പെടുന്ന അന്ധതയ്ക്കുള്ള സാധ്യതയാണ് വായു മലിനീകരണം മൂലം വർധിക്കുന്നത്

വായു മലിനീകരണം കാലക്രമേണയുള്ള, ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത, ഏയ്ജ് റിലേറ്റഡ് മാക്യുലാർ ഡിജനറേഷൻ(എഎംഡി) എന്നറിയപ്പെടുന്ന അന്ധതയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. മലിനീകരണ‌ം കൂടിയ സ്ഥലങ്ങളിലുള്ള ആളുകൾക്ക് എംഎംഡി ഉണ്ടാകുന്നതിനുള്ള സാധ്യത എട്ട് ശതമാനം അധികമാണെന്നാണ്  ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്.

സൂക്ഷ്മമായ പദാർത്ഥ കണികകളും റോഡ് ട്രാഫിക് മൂലമുണ്ടാകുന്ന കമ്പഷൻ അനുബന്ധ കണികകളും അധികമായി കാണപ്പെടുന്ന, വായു മലിനീകരണം കൂടിയ ഇടങ്ങൾ നേത്രരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ തെളിഞ്ഞതെന്ന് യുകെയിലെ യൂണിവേഴ്സിറ്റി കൊളെജ് ഓഫ് ലണ്ടനിലെ പ്രഫസർ പോൾ ഫോസ്റ്റർ പറഞ്ഞു. വളരെ ചെറിയ തോതിൽ വായു മലിനീകരണം നേരിടേണ്ടി വന്നാൽ പോലും എംഎംഡിയ്ക്കുള്ള സാധ്യത വർധിക്കും. അതിനാൽ നിരവധിയാളുകളെ ബാധിക്കുന്ന നേത്രരോഗങ്ങളെ നിയന്ത്രിക്കുന്നതിൽ വായു മലിനീകരണം ഒരു പ്രധാന ഘടകമാണെന്നും ഫോസ്റ്റർ പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിലെ അമ്പത് വയസ് പിന്നിട്ട ആളുകളിൽ പൊതുവെ കാണപ്പെടുന്ന, ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് എഎംഡി. 2040ഓടെ 300 ദശലക്ഷം ആളുകൾക്ക് എഎംഡി മൂലം കാഴ്ച നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായു മലിനീകരണം കൂടാതെ, പ്രായാധിക്യം, പുകവലി, ജനിതക ഘടകങ്ങൾ എന്നിവയും എഎംഡി സാധ്യത വർധിപ്പിക്കും.

തുടക്കത്തിൽ യാതൊരുവിധ നേത്രരോഗങ്ങളും ഇല്ലാതിരുന്ന 40നും 69നും ഇടയിൽ പ്രായമുള്ള 115,954 ആളുകളെയാണ് 2006ൽ ആരംഭിച്ച പഠനത്തിനായി തെരഞ്ഞെടുത്തത്. പഠന കാലയളവിൽ എഎംഡി സ്ഥിരീകരിച്ചാൽ റിപ്പോർട്ട് ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവരിൽ 52,602 ആളുകളിൽ റെറ്റിനയിലെ ലൈറ്റ് റിസപ്റ്ററുകളുടെ കട്ടിയിലും എണ്ണത്തിലും ഘടനാപരമായ വ്യത്യാസങ്ങൾ കണ്ടെത്തി. ഇത് എഎംഡിയുടെ സൂചനയാണ്. പർട്ടിക്കുലേറ്റ് മാറ്റർ (പിഎം 2.5) നൈട്രജൻ ഡയോക്സഡ്, നൈട്രജൻ ഓക്സൈഡ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള, മലിനീകരണം കൂടിയ സ്ഥലങ്ങളിൽ ഉള്ളവർക്ക് എഎംഡി സാധ്യത വർധിച്ചതായി പഠനത്തിൽ കണ്ടെത്തി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3