November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

1 min read

കൊച്ചി: ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉടനടി ഇന്ത്യയില്‍ യുപിഐ പേയ്മെന്‍റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ദൈനംദിന പേയ്മെന്‍റുകള്‍ സൗകര്യപ്രദമായി നടത്താന്‍ സാധിക്കും. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് ഐമൊബൈല്‍ പേയിലൂടെ ഈ സേവനം ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍റെ (എന്‍പിസിഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഐസിഐസിഐ ബാങ്ക് ഉപയോഗിക്കുന്നത്. യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ്, ഒഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്. ഏതെങ്കിലും ഇന്ത്യന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്‍റുകള്‍ നടത്താം. യുപിഐ ഐഡിയിലേക്ക് പണം അയച്ചും അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയോ ഇടപാടു നടത്താം.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3