October 6, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ രണ്ട് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് ഐടി ഓഫീസ് കെട്ടിടം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിന് പരിചയസമ്പന്നരായ ഡെവലപ്പര്‍മാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്‍റെ ഡിസൈന്‍, എന്‍ജിനീയറിങ്, സാമഗ്രികളുടെ സംഭരണം, നിര്‍മ്മാണം, പരിശോധന, കമ്മീഷനിംഗ് എന്നിവ കരാറിന്‍റെ ഭാഗമായി വരും. കരാര്‍ ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഇന്ത്യന്‍ കമ്പനി എല്‍എല്‍പി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം അല്ലെങ്കില്‍ പ്രൊപ്പൈറ്റര്‍ഷിപ്പ് സ്ഥാപനമായിരിക്കണം. കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെയും പ്രീഫാബ്രിക്കേറ്റഡ്, പിഇബി, സ്റ്റീല്‍-കോമ്പോസിറ്റ് കെട്ടിടങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, സ്ഥാപിക്കല്‍ എന്നിവയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെയും തുടര്‍ച്ചയായ പരിചയം ഉണ്ടായിരിക്കണം. വാണിജ്യ, സ്ഥാപന, ഓഫീസ്, ഹോട്ടല്‍, ആശുപത്രി, വ്യാവസായിക കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലയിലെ പരിചയമാണ് പരിഗണിക്കുക. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ ടെക്നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റിക്ക് മുന്നില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ വിവരങ്ങള്‍ അവതരിപ്പിക്കണം. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്നതായിരിക്കും കമ്മിറ്റി. പദ്ധതിയുടെ കാലാവധി 15 മാസമാണ്. ഒക്ടോബര്‍ 23 രാവിലെ 11.30 ന് ടെക്നോപാര്‍ക്ക് ഫേസ് 1 ലെ പാര്‍ക്ക് സെന്‍ററില്‍ പ്രീ-ബിഡ് യോഗം നടക്കും. നവംബര്‍ 12 വൈകുന്നേരം അഞ്ചിന് മുന്‍പായി ഇ-ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കണം. വിശദാംശങ്ങള്‍ക്ക് https://technopark.in/announcements/387/?lang=en എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. പ്രത്യേക സാമ്പത്തിക മേഖല, ഡൊമസ്റ്റിക് താരിഫ് എന്നിവ ഉള്‍ക്കൊളളുന്നതാണ് 90.02 ഏക്കര്‍ വിസ്തൃതിയുള്ള ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസ്. 540 കമ്പനികളും ഏകദേശം 84,000 പ്രൊഫഷണലുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 13.147 ദശലക്ഷം ചതുരശ്രയടി ഐടി ബില്‍റ്റ്-അപ്പ് വിസ്തീര്‍ണ്ണമുള്ള ടെക്നോപാര്‍ക്ക് രാജ്യത്തെ പ്രധാന ഐടി കേന്ദ്രങ്ങളിലൊന്നാണ്.

  ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം
Maintained By : Studio3