November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രക്കാരില്‍ കൊച്ചിക്കാരും: ഊബര്‍ സർവ്വേ

കൊച്ചി: ഇന്ത്യയിലെ യാത്രക്കാരില്‍ ഏറ്റവും മികച്ച റേറ്റിങുള്ള 15 നഗരങ്ങളുടെ പട്ടിക ഊബര്‍ പുറത്തുവിട്ടു. ശരാശരി 4.80 റേറ്റിങുമായി നല്ല പെരുമാറ്റത്തില്‍ കൊച്ചി ഏറ്റവും മികച്ച അഞ്ചു നഗരങ്ങളില്‍ ഉള്‍പ്പെട്ടു.
ഊബറിന് രണ്ടു തരം റേറ്റിങാണ് ഉള്ളത്. റൈഡര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരസ്പരം വിലയിരുത്താം. പെരുമാറ്റം അനുഭവം എന്നിവ കണക്കാക്കി പരമാവധി അഞ്ച് പോയിന്റിലാണ് റേറ്റിങ് കണക്കാക്കുന്നത്. റൈഡര്‍മാര്‍ക്ക് അവരുടെ റേറ്റിങ് എളുപ്പത്തില്‍ അറിയുന്നതിനുള്ള സൗകര്യം ഊബര്‍ ഈയിടെ നടപ്പാക്കിയിരുന്നു. അവാസനത്തെ 500 ട്രിപ്പുകള്‍ കണക്കാക്കിയാണ് റൈഡറുടെ ശരാശരി റേറ്റിങ് കണക്കാക്കുന്നത്. 1. ജയ്പൂര്‍, 2. തിരുവനന്തപുരം, പാറ്റ്‌ന, 3.കൊച്ചി, 4. ഇന്‍ഡോര്‍,പൂനെ, 5. ഭോപാല്‍, അഹമ്മദാബാദ്, ചണ്ഡിഗഢ്, 6. ഭുവന്വേശര്‍, നാഗ്പൂര്‍, 7. വിശാഖപട്ടണം, 8. കോയമ്പത്തൂര്‍, 9.മൈസൂര്‍, 10. മുംബൈ, 11. ചെന്നൈ, 12. ലക്‌നൗ, ഹൈദരാബാദ്, ഡല്‍ഹി എന്‍സിആര്‍, 13. ബാംഗളൂര്‍, 14. കൊല്‍ക്കത്ത, 15 ഗുവാഹത്തി.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഒരേ റേറ്റിങ് ഉള്ള നഗരങ്ങളെ ഒന്നിച്ചാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൈഡര്‍മാര്‍ക്ക് അവരുടെ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും വേണമെന്ന് ഊബര്‍ വിശ്വസിക്കുന്നു. ഈ വിവരങ്ങളിലൂടെ റൈഡര്‍മാരെ ശാക്തീകരിക്കുന്നത് റൈഡര്‍മാരും ഡ്രൈവര്‍മാരും തമ്മിലുള്ള വിനിമയത്തിന് കൂടുതല്‍ പ്രോല്‍സാഹനമാകുമെന്ന് ഊബര്‍ പ്രതീക്ഷിക്കുന്നു. പ്ലാറ്റ്‌ഫോമിലെ ഡ്രൈവര്‍ പാര്‍ട്ട്‌നര്‍മാരുമായുള്ള ആശയ വിനിമയത്തില്‍ നിന്നും ഊബര്‍ റൈഡര്‍മാരുടെ റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അഞ്ചു പ്രധാന കാര്യങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റെഡിയായിരിക്കുക, എല്ലാവരോടും എല്ലത്തിനോടും ബഹുമാനത്തോടെ പെരുമാറുക, വാതില്‍ കൊട്ടിയടക്കരുത്, മര്യാദയും ബഹുമാനവും പുലര്‍ത്തുക എന്നിവയാണ് റൈഡര്‍മാര്‍ക്ക് റേറ്റിങ് മെച്ചപ്പെടുത്താനുള്ള സൂചകങ്ങള്‍.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3